ഉമ്മുല്‍ ഖുവൈന്‍: ഹോട്ട്പാക്ക് ഗ്ലോബലിന്റെ ബിസിനസ് വിപുലീകരണ ഭാഗമായി ഉമ്മുല്‍ഖുവൈനിലെ അല്‍ റംലയില്‍ പുതിയ ഷോറൂം ആരംഭിച്ചു. ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ പി.ബി. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രൂപ് എക്സി.ഡയറക്ടര്‍ സൈനുദ്ദീന്‍ ബീരാവുണ്ണി, ടെക്നിക്കല്‍ ഡയറക്ടര്‍ പി.ബി. അന്‍വര്‍, ഷാര്‍ജ-നോര്‍തേണ്‍ എമിറേറ്റ്സ് റീജനല്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ് എന്നിവര്‍ പങ്കെടുത്തു. ഭക്ഷ്യ പാക്കേജിങ് വ്യവസായത്തില്‍ ഡിസ്പോസിബിള്‍ ഫുഡ് പാക്കേജിങ് ഉല്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതനുസരിച്ച് നൂതന സംവിധാനം ഉപയോഗിച്ച് ഹോട്ട്പാക്കും റീട്ടെയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നുവെന്ന് പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
ഹോട്ട്പാക്കിന്റെ ഹരിത യജ്ഞത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഭക്ഷ്യപാക്കേജിങ് ഉല്പന്നങ്ങള് പുതിയ സ്റ്റോറില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആഗോള ഫുഡ് ബ്രാന്‍ഡുകള്‍ വിപണിയിലേക്ക് വന്‍ തോതില്‍ കടന്നുവരുന്ന സാഹചര്യത്തില്‍ യു.എ.ഇയിലും മിഡില്‍ ഈസ്റ്റിലും വിപുലീകരണം തുടരുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് സൈനുദ്ദീന്‍ ബീരാവുണ്ണി പറഞ്ഞു. പേപ്പര്‍, പ്ലാസ്റ്റിക്, അലുമിനിയം, വുഡ് എന്നിവയില്‍ നിന്നുള്ള 3,500ലധികം ഉല്പന്നങ്ങളുള്ള ഹോട്ട്പാക്കിന് 2,500 രാജ്യാന്തര ബ്രാന്റുകളുണ്ട്. 30 രാജ്യങ്ങളില്‍ നിന്നുള്ള 3,000 ജീവനക്കാരും 12 മാനുഫാക്ചറിങ് പ്ലാന്റുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.