അബൂദബി: യു.എ.ഇയുടെ മാനവിക കാഴ്ചപ്പാടുകള്‍ മാതൃകാപരമാണെന്നും സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ ആളുകളെയും ഒരുപോലെ പരിഗണിക്കുന്ന രാജ്യം ലോകത്തിന് നല്‍കുന്നത് വലിയ സന്ദേശമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. യു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അബൂദബി സുന്നി സെൻറര്‍ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹിയാെൻറ മതകാര്യ ഉപദേഷ്ടാവായിരുന്ന ശൈഖ് അലി ബിന്‍ അബ്ദുറഹ്മാന് അല്‍ ഹാഷിമി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയും യു.എ.ഇയും തമ്മില്‍ രൂപവത്കരണ കാലം തൊട്ടേ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും മഹാത്മാ ഗാന്ധി മുന്നോട്ടുെവച്ച അഹിംസയുടെയും സമാധാനത്തിെൻറയും സന്ദേശവും ജവഹര്‍ ലാല്‍ നെഹ്റു നേതൃത്വം നല്കിയ ചേരി ചേരാ നയവുമെല്ലാം ഇന്നും ലോകത്തിന് ദിശ കാണിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അബൂദബി സുന്നി സെൻറര്‍ ചെയര്മാന് ഡോ. അബ്ദുര്‍റഹ്മാന്‍ മൗലവി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാം, അബൂദബി കെ.എം.സി.സി പ്രസിഡൻറ് ശുകൂര്‍ അലി കല്ലിങ്ങല്‍, സുന്നി സെൻറര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാരി ഹുദവി, വര്‍ക്കിങ് സെക്രട്ടറി ഹാരിസ് ബാഖവി എന്നിവർ സംസാരിച്ചു. കര്‍മ പദ്ധതികളുടെ പ്രഖ്യാപനം സുന്നി സെൻറര്‍ പ്രസിഡൻറ് അബ്ദുല്‍ റഊഫ് അല്‍ അഹ്സനി നിര്‍വഹിച്ചു. കുഞ്ഞു മുസ്ലിയാര് രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും സീറത്തു റസൂല്‍ കോഴ്സിന് സജ്ജീകരണങ്ങള്‍ ഒരുക്കിയ പ്രവര്‍ത്തകര്‍ക്കുള്ള െമമൻറോ വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.