അബൂദബി: അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ ഒരുക്കിയ ഇന്ത്യ പവിലിയന് ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് പവിലിയനിൽ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. കശ്മീരി വസ്ത്രങ്ങള്‍, നാടന്‍ ഉല്പന്നങ്ങള്, വിവിധ സംസ്ഥാനങ്ങളുടെ തനത് വിഭവങ്ങള്‍ തുടങ്ങിയവ പവിലിയനിലെ ആകര്‍ഷണങ്ങളാണ്.
പവിലിയന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ഡോ. ബാലാജി രാമസ്വാമി നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഗാനിം അഹ്മദ് ഗാനിം, മുഖ്യ സംഘാടകരായ ബാരാകാത്ത് എക്സിബിഷന്‍സ് സി.ഇ.ഒ ചന്ദ്രന് ബേപ്പ്, ജനറല്‍ മാനേജര്‍ അനില്‍ ബേപ്പ്, ഓപറേഷന് മാനേജര്‍ ശ്രീനു, ഇവന്റ് മാനേജര്‍ ഹിമാന്‍ഷു കശ്യപ് തുടങ്ങിയര്‍ പങ്കെടുത്തു. മാര്‍ച്ച് ഒമ്പതുവരെയാണ് ഈ സീസണില്‍ ഫെസ്റ്റിവല്‍ അരങ്ങേറുക. 18രാജ്യങ്ങളുടെ പവിലിയനുകള്‍, കുട്ടികള്‍ക്കായുള്ള ഫണ്‍ റൈഡുകള്‍, നിരവധി രാജ്യങ്ങളില്‍നിന്നുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവകൊണ്ട് സമ്പന്നമാണ് നഗരി. വൈകീട്ട് നാല് മുതല്‍ രാത്രി 12വരെയാണ് പ്രവേശനം. ലോക പ്രശസ്ത കലാകാരന്മാരുടെ പ്രത്യേക പരിപാടികളും മേളയിലുണ്ട്. ശനിയാഴ്ചകളില്‍ പ്രത്യേകം കരിമരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.