ദുബൈ: വിദേശത്തിരുന്ന് ഇന്ത്യയുടെ വാക്സിൻ സ്വീകരിക്കാനുള്ള അവസരമാണ് ദുബൈയിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് കൈവന്നിരിക്കുന്നത്. ഓക്സ്ഫഡിെൻറ സഹായത്തോടെ ഇന്ത്യയിൽ നിർമിച്ച ആസ്ട്രസെനക വാക്സിെൻറ രണ്ടര ലക്ഷം ഡോസാണ് ചൊവ്വാഴ്ച ദുബൈയിൽ എത്തിച്ചത്. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതിനാൽ നിലവിൽ ദുബൈയിൽ മാത്രമാണ് വിതരണം. അമേരിക്കയുടെ ഫൈസറിനും ചൈനയുടെ സിനോഫോമിനും പുറമെയാണ് ആസ്ട്രസെനകയും ഇവിടെ വിതരണം ചെയ്യുന്നത്. ദുബൈ വേൾഡ് ട്രേഡ് സെൻററിലെ വൺ സെൻറർ വാക്സിൻ സെൻററിലാണ് ഇപ്പോൾ വിതരണം നടക്കുന്നത്. ഇവിടെ നാലായിരേത്താളം പേർക്ക് വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 63-70 ശതമാനമാണ് വാക്സിെൻറ വിജയസാധ്യത കണക്കാക്കുന്നത്.
ആദ്യഘട്ടത്തിൽ എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ ലഭ്യമാവില്ല. ദുബൈ വിസയുള്ള, വിട്ടുമാറാത്ത അസുഖങ്ങളുള്ള, 18-60 വയസ്സിനിടക്കുള്ളവർക്ക് മാത്രമാണ് ഇപ്പോൾ ഈ വാക്സിൻ നൽകുന്നതെന്ന് ഡി.എച്ച്.എ നഴ്സിങ് സെക്ടർ സി.ഇ.ഒ ഡോ. ഫരീദ അൽ ഖാജ പറഞ്ഞു. സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും വാസ്സിൻ ലഭ്യമാക്കും. ഇവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുവേണം വാക്സിനേഷന് തയാറെടുക്കേണ്ടത്. 18നും 60നും ഇടക്ക് പ്രായമുള്ള എല്ലാ ഇമാറാത്തികൾക്കും വാക്സിൻ ലഭിക്കും. 800342 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്തശേഷം വേണം വാക്സിൻ സെൻററിലേക്ക് പോകാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.