അബൂദബി: അവധിക്ക് നാട്ടിലെത്തി കുടുങ്ങിയ നിരവധി മലയാളികൾ അർമേനിയ വഴി യു.എ.ഇയിൽ തിരിച്ചെത്തുന്നു.കഴിഞ്ഞ 12ന് കണ്ണൂരിൽനിന്ന് ഡൽഹിയിലെത്തി അവിടെനിന്ന് അർമേനിയൻ തലസ്ഥാനമായ യെരേവനിലെത്തി 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷമാണ് ഷാർജ വഴി സാമൂഹിക പ്രവർത്തകനും പി.കെ.എഫ് യു.എ.ഇ ഓണിറ്റിങിലെ അഡ്മിനിസ്‌ട്രേഷൻ മാനേജറുമായ വി.ടി.വി. ദാമോദരൻ അബൂദബിയിലെത്തിയത്. നിരവധി മലയാളിയാത്രികർ ഒപ്പമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
യാത്രക്കാർ വർധിച്ചതോടെ കൊച്ചിയിൽനിന്ന് അർമേനിയയിലേക്ക് നേരിട്ട് വിമാനം ചാർട്ട് ചെയ്തുതുടങ്ങി. കൊച്ചിയിൽനിന്ന് അർമേനിയയിലെത്തി രണ്ടാഴ്ച ഹോട്ടലിൽ ക്വാറൻറീൻ, ഭക്ഷണം, മടക്കയാത്രക്കുമുമ്പുള്ള പി.സി.ആർ പരിശോധന, ഷാർജയിലെത്തുന്നതുവരെയുള്ള വിമാനയാത്ര ചെലവ് ഉൾപ്പെടെ 1,25,000 രൂപയാണ് ഓരോ യാത്രക്കാരനും വേണ്ടിവരുന്നത്.
അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പിെൻറ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യമാണ് അർമേനിയ. അർമേനിയയിൽനിന്ന് ഷാർജ വിമാനത്താവളത്തിൽ എത്തിയ ഉടൻ പി.സി.ആർ പരിശോധന നടത്തിയശേഷം നെഗറ്റിവ് ഫലം ലഭിച്ചാലും തൊട്ടടുത്ത ദിവസം മറ്റൊരു പി.സി.ആർ പരിശോധനകൂടി നടത്തി നെഗറ്റിവ് ഫലം ലഭിച്ചാൽ മാത്രമാണ് അബൂദബിക്ക് കടക്കാനാവുക.
അബൂദബി മുനിസിപ്പാലിറ്റിയിൽ സ്വന്തം പേരിൽ വാടക ഫ്ലാറ്റോ വില്ലയോ അല്ലെങ്കിൽ, തവ്തീഖ് രജിസ്‌ടേഷൻ നടത്തിയ ഫ്ലാറ്റ്, വില്ല എന്നിവയിലെ താമസക്കാരുടെ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്കോ മാത്രം അബൂദബി അതിർത്തിയിൽനിന്ന് ക്വാറൻറീൻ കേന്ദ്രത്തിൽ പോകാതെ താമസ സ്ഥലത്തേക്ക് മടങ്ങാം.
ഇവരുടെ എമിറേറ്റ്‌സ് ഐഡി നമ്പറും പേരും തവ്തീഖിൽ അധികൃതരെ കാണിക്കണം. അബൂദബിയിലെത്തി നാലാം ദിവസം വീണ്ടും മറ്റൊരു പി.സി.ആർ പരിശോധന നടത്തി െനഗറ്റിവ് റിസൽട്ട് കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.