ഇറ്റാലിയൻ പ്രതിനിധി സംഘം യൂനിയൻ കോപ്​ സന്ദർശിച്ചപ്പോൾ

ഇറ്റാലിയന്‍ സംഘം യൂനിയന്‍കോപ് സന്ദര്‍ശിച്ചു

ദുബൈ: ഇറ്റലിയില്‍ ചില്ലറ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ പ്രതിനിധി സംഘം യു.എ.ഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റിവ് സ്ഥാപനമായ യൂനിയന്‍കോപ് സന്ദര്‍ശിച്ചു. പൊതുവിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഇറ്റാലിയന്‍ കമ്പനികളുടെ മേധാവികള്‍, സ്വതന്ത്ര സംരംഭകര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ചില്ലറ വിപണന രംഗത്ത് യൂനിയന്‍കോപ് പിന്തുടരുന്ന അന്താരാഷ്‍ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന രീതി മനസ്സിലാക്കാനായിരുന്നു സന്ദര്‍ശനം.

യൂനിയന്‍കോപില്‍നിന്ന് സ്‍ട്രാറ്റജി ഇന്നവേഷന്‍ ആൻഡ്​ കോര്‍പറേറ്റ് ഡെവലപ്‍മെൻറ് ഡയറക്ടര്‍ പ്രിയ ചോപ്ര, ഫ്രഷ് കാറ്റഗറി ട്രേഡ് ഡിപ്പാർട്​മെൻറ് മാനേജര്‍ യാഖൂബ് അല്‍ ബലൂഷി, സ്‍ട്രാറ്റജി ഇന്നവേഷന്‍ ആൻഡ്​ കോര്‍പറേറ്റ് ഡെവലപ്‍മെൻറ് ഡിപ്പാർട്​മെൻറ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡാറിന്‍ അവിദ, ട്രേഡ് ഡെവലപ്‍മെൻറ് സെക്​ഷന്‍ മാനേജര്‍ സന ഗുല്‍, അല്‍ വര്‍ഖ ബ്രാഞ്ച് സീനിയര്‍ ഷോറൂം സൂപ്പര്‍വൈസര്‍ മുഹമ്മദ് അബ്ബാസ് എന്നിവര്‍ പ്രിതിനിധി സംഘത്തെ സ്വീകരിച്ചു.

ഇറ്റലിയിലെ മക്​ഫ്രൂട്ട്​, ടി.ആർ ടുറോനി, അസ്​പ്രോഫ്രൂട്ട്​, ജിൻഗോൾഡ്​, ആൻബി തുടങ്ങിയ കമ്പനികളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും തലവന്മാരും ഉടമകളുമാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. വിതരണ ശൃംഖലയുടെ കാര്യത്തില്‍ ഏറ്റവും മികവുറ്റ മാതൃകയായാണ് യൂനിയന്‍കോപ്​ എന്ന്​ മക്ഫ്രൂട് പ്രസിഡൻറ് റെന്‍സോ പിരാസിനി പറഞ്ഞു.

Tags:    
News Summary - The Italian team visited Unioncop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.