ദുബൈ: നെതർലൻഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും ബുധനാഴ്ച എക്സ്പോ നഗരിയിലെത്തും. നെതർലൻഡ് പവലിയെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കാനും രാജ്യത്തിെൻറ ദേശീയ ദിനാചരണത്തിൽ പങ്കെടുക്കാനുമാണ് ഇരുവരുമെത്തുന്നത്.
അൽ വസ്ൽ പ്ലാസയിലാണ് ദേശീയ ദിനാചരണ ചടങ്ങുകൾ നടക്കുക. ഇവർക്കൊപ്പം നെതർലൻഡ് വിദേശ വ്യാപാര-വികസന മന്ത്രി ടോം ഡി ബ്രുജിനും യു.എ.ഇയിലെത്തും. സുസ്ഥിര നഗര വികസനവുമായി ബന്ധപ്പെട്ട് യു.എ.ഇയുമായി സഹകരിക്കുന്നതിന് വിവിധ തലങ്ങളിൽ ചർച്ചകൾക്ക് മന്ത്രി നേതൃത്വം വഹിക്കും. ജലം, സുസ്ഥിര ഊർജം, ഭക്ഷണം, നഗര വികസനം, ലോജിസ്റ്റിക്സ് മേഖലകളിൽ പ്രവർത്തിക്കുന്ന 50 ഓളം ഡച്ച് കമ്പനികളാണ് രാഷ്ട്ര നേതാക്കളോടൊപ്പം യു.എ.ഇയുമായി സഹകരണത്തിന് എത്തുന്നത്. നെതർലൻഡ് പവലിയെൻറ ആറുമാസ പരിപാടികളുടെ ഭാഗമായാണ് മന്ത്രിതല സംഘം വിശ്വമേളയിലെത്തുന്നത്.
ദേശീയ ദിനാചരണത്തിെൻറ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ എക്സ്പോയിലെ രാജ്യത്തിെൻറ പവലിയനിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.