ദുബൈ: ദുല്‍ഖര്‍ സല്മാന് മുഖ്യ വേഷമിടുന്ന സിനിമ' കുറുപ്പി'െൻറ ട്രെയ്ലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിക്കും.
സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളില്‍ വ്യാഴാഴ്ചയാണ് റിലീസ് ചെയ്യുന്നത്.
ബുര്‍ജ് ഖലീഫയുടെ ഗ്ലാസി പാനലുകളില്‍ ഒരു മലയാള ചിത്രം മിന്നുന്നത് ഇതാദ്യമായിട്ടായിരിക്കും. യഥാർഥ സംഭവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ നിർമിച്ചതെന്ന് സംവിധായകന് ശ്രീനാഥ് രാജേന്ദ്രന് പറഞ്ഞു. ജനിച്ച കാലം മുതല്‍ സുകുമാര ക്കുറുപ്പിനെകുറിച്ചുള്ള ദുരൂഹത എനിക്ക് ചുറ്റുമുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം കാണാതായ ഒളിച്ചോട്ടക്കാരനാണ് കുറുപ്പ്.
ആ കഥ ഒരു ആശയ രൂപത്തിലെത്തിക്കാന്‍ വര്‍ഷങ്ങളെടുത്തു. അവസാനമായി, യു.എ.ഇ അടക്കം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഇത് അവതരിപ്പിക്കാനാകുന്നതില്‍ അതിയായ സന്തോഷമുണ്ട് -സംവിധായകന് കൂട്ടിച്ചേർത്തു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഒളിവില്‍ കഴിഞ്ഞ സുകുമാരക്കുറുപ്പിനെ ഉപജീവിച്ചുള്ള ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, ശോഭിത ധൂലിപാല, ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, അനുപമ പരമേശ്വരന്, സുധീഷ്, സൈജു കുറുപ്പ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
1970-'90കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.