ഇന്ത്യയുടെ സവിശേഷമായ ബഹുസ്വര സ്വത്വത്തെ എക്കാലവും ഉയർത്തിപ്പിടിക്കുന്നതിൽ നിതാന്ത ശ്രദ്ധ പതിപ്പിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ്. ഇൻഡ്യ മുന്നണി രൂപവത്കരിക്കുന്നതിലും അതിന്റെ കെട്ടുറപ്പിനായി നിലകൊള്ളുന്ന കാര്യത്തിലും കൃത്യമായ നിലപാടുകളോടെ മാർക്സിസ്റ്റ് പാർട്ടിയെ മുൻനിരയിൽ ഉറപ്പിക്കുന്ന കാര്യത്തിൽ യെച്ചൂരിയുടെ പങ്ക് വളരെ വലുതാണ്.
യെച്ചൂരിയുടെ വിടവാങ്ങലോടെ നഷ്ടമായത് മാർക്സിസ്റ്റ് പാർട്ടിയുടെ ധീരനേതാവിനെ മാത്രമല്ല, ഇന്ത്യ ഒട്ടാകെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന പുരോഗമന മുന്നേറ്റത്തിന്റെ കരുത്തുറ്റ മുൻനിര പോരാളിയെക്കൂടിയാണെന്ന് എൻ.കെ. കുഞ്ഞഹമ്മദ് പ്രസ്താവനയിൽ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.