ഷാർജ: ഷാർജയുടെ തുറമുഖ ഉപനഗരമായ ദിബ്ബ അൽ ഹിസ്നിലെ ട്രാഫിക് ആൻഡ് ലൈസൻസിങ് സർവിസ് സെൻററിെൻറ പുതിയ ആസ്ഥാനം പൊലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹാജി അൽ സെർക്കൽ ഉദ്ഘാടനം ചെയ്തു. ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റി ഡയറക്ടർ താലിബ് അബ്ദുല്ല അൽ യഹായി ഉൾപ്പെടെ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
ഡ്രൈവിങ് ലൈസൻസ് നൽകുന്നതും അതിെൻറ എല്ലാ ഇടപാടുകളും പൂർത്തിയാക്കുന്നതുമടക്കം നിരവധി സേവനങ്ങൾ പുതിയ ആസ്ഥാനം പൊതുജനങ്ങൾക്കായി നൽകുന്നു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി ഷാർജ പൊലീസ് പ്രയോഗിക്കുന്ന ഭാവി പദ്ധതികളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി ദിബ്ബ അൽ ഹിസ്ൻ നഗരപ്രാന്ത കൗൺസിലിൽ നടന്ന ചർച്ച യോഗത്തിൽ അൽ സെർക്കൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.