ദുബൈ: യു.എ.ഇയിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും കുറവ് കോവിഡ് ബാധിതർ. 1215 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.മേയ് 16ന് 1229 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതായിരുന്നു ഈ വർഷത്തെ ഏറ്റവും കുറവ് കണക്ക്.
തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 1300ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം 2000ന് മുകളിൽ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. 24 മണിക്കൂറിനിടെ 2.77 ലക്ഷം പി.സി.ആർ പരിശോധനകൾ നടത്തി. ഇതുവരെ രാജ്യത്ത് 69 ദശലക്ഷം പരിശോധനകളാണ് നടത്തിയത്. 6.99 ലക്ഷം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇന്നലെ രണ്ടു പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1994 ആയി. 1390 പേർ കൂടി രോഗമുക്തരായതോടെ അതിജീവിച്ചവരുടെ എണ്ണം 6.76 ലക്ഷമായി ഉയർന്നു. നിലവിൽ 20,431 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
വാക്സിനേഷൻ നടപടികൾ വ്യാപകമാക്കിയതാണ് രോഗികളുടെ എണ്ണം കുത്തനെ കുറയാൻ കാരണമായത്. 17.2 ദശലക്ഷം വാക്സിനാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. രാജ്യത്തെ ജനസംഖ്യയുടെ 81.67 ശതമാനവും വാക്സിെൻറ ഒരു ഡോസെങ്കിലും സ്വീകരിച്ച് കഴിഞ്ഞു. 72.68 ശതമാനവും രണ്ട് ഡോസ് വാക്സിനുമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.