ദുബൈ: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ഏറ്റവും കുറവ് പുകവലി നിരക്ക് യു.എ.ഇയിലും യമനിലുമെന്ന് റിപ്പോർട്ട്. ടൊബാകോ അറ്റ്ലസ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യു.എ.ഇയിൽ ഒരാൾ പ്രതിവർഷം 438 സിഗരറ്റ് വലിക്കുന്നു എന്നാണ് കണക്ക്. ഒന്നാം സ്ഥാനത്തുള്ള യമനിൽ ഇത് 214 പേരാണ്. മൂന്നാം സ്ഥാനത്തുള്ള സൗദിയിൽ ഒരാൾ വർഷത്തിൽ 485 സിഗരറ്റ് വലിക്കുന്നു. ഏറ്റവും കൂടുതൽ ലബനാനിലാണ്, 1955. രണ്ടാം സ്ഥാനത്തുള്ള കുവൈത്തിൽ 1849, ലിബിയയിൽ 1764 സിഗരറ്റാണ് ഒരാൾ വലിച്ചുതീർക്കുന്നത്.
ഇറാഖ് (1234), ജോർഡൻ (1252), സിറിയ (1275), ഇസ്രായേൽ (1041), അൾജീരിയ (669), ഈജിപ്ത് (1310) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ പുകവലി നിരക്ക്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ആഗോള ശരാശരിയേക്കാൾ താഴെയാണ് യു.എ.ഇയിലേത്. പുകവലി നിരുത്സാഹപ്പെടുത്തുന്നതിന് യു.എ.ഇ നടപ്പാക്കിയ നയങ്ങളാണ് എണ്ണം കുറയാൻ കാരണം. പുകവലി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണ കാമ്പയിനുകൾ നടത്തിയിരുന്നു. 2017ൽ പുകയില ഉൽപന്നങ്ങൾക്ക് 100 ശതമാനം നികുതി ഏർപെടുത്തിയിരുന്നു.
അതേസമയം, അൽഐൻ യൂനിവേഴ്സിറ്റി, സായിദ് യൂനിവേഴ്സിറ്റി, ഷാർജ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിൽ 15.1 ശതമാനം വിദ്യാർഥികൾ പുകവലിക്കുന്നവരായി കണ്ടെത്തിയിരുന്നു. ഇതിൽ നാലുശതമാനം പേർ ഉപയോഗിക്കുന്നത് ഇ-സിഗരറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.