റാസൽഖൈമ: രണ്ടു സഹപ്രവർത്തകരെ കുത്തിപ്പരിക്കേൽപിച്ച് രാജ്യംവിടാൻ ശ്രമിച്ചയാളെ മൂന്നു മണിക്കൂറിനകം പിടികൂടി. വാക്തർക്കത്തിനിടെയാണ് ഏഷ്യക്കാരനായ പ്രതി രണ്ടുപേരെ കുത്തിയത്. ഗുരുതര പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കടംവാങ്ങിയ തുക സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്കു നയിച്ചതെന്ന് റാസൽഖൈമ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ മൻസൂരി പറഞ്ഞു.
കുത്തേറ്റവരുടെ നില ഗുരുതരമായതിനാൽ പ്രതിയെക്കുറിച്ച വിവരം ശേഖരിക്കാൻ സാധിച്ചിരുന്നില്ലെന്നും എന്നാൽ ഇവരുമായി ബന്ധപ്പെട്ട ഒരാൾ വിമാനത്താവളത്തിൽ എത്തിയതായ വിവരമാണ് അറസ്റ്റിലായ ആളെ സംശയിക്കാനും പിടികൂടാനും സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇയാളുടെ വ്യക്തിവിവരങ്ങളോ മറ്റോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത് സ്വന്തം രാജ്യത്തേക്കാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.