അജ്മാൻ: സിനിമ വിശേഷങ്ങള്‍ പറഞ്ഞും സംവദിച്ചും അജ്മാൻ ഭവൻസ് വൈസ് ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ 'മീറ്റ് ദ ഡയറക്ടര്‍'പരിപാടി സംഘടിപ്പിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ സകരിയ വിദ്യാര്‍ഥികളുമായി സംവദിച്ചു. നല്ല വായനയും മികച്ച നിരീക്ഷണപാടവവും സിനിമ മേഖലയിലേക്കുള്ള ചവിട്ടുപടിയാണെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓർമിപ്പിച്ചു. ഡയറക്ടര്‍ ബിവേഷ് ബാബു, പ്രിന്‍സിപ്പല്‍ ഇന്ദു പണിക്കര്‍, വൈസ് പ്രിന്‍സിപ്പല്‍ മഡോണ ജയിംസ്, അക്കാദമിക് കോഒാഡിനേറ്റർ മാർജിന ശെൽവരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ ലീസോൺ ലൈനിൻ ലൂയിസ് സ്വാഗതവും മിയാ ജോബി തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.