ദുബൈ: യു.എ.ഇ പ്രതിരോധ മന്ത്രാലയം 200 ആളില്ലാ ഹെലികോപ്ടർ വാങ്ങുന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ പ്രതിരോധ ഉപകരണ നിർമാണ കമ്പനിയിൽനിന്നാണ് എച്ച്.ടി-100, എച്ച്.ടി 750 വകഭേദങ്ങളിലായി 200 സ്വയംനിയന്ത്രിത ഹെലികോപ്ടർ വാങ്ങുന്നത്. ഇതിനായുള്ള കരാറിൽ ഇരുവരും ഒപ്പുവെച്ചു. ആളില്ലാ ഹെലികോപ്ടർ വാങ്ങുന്നതിൽ യു.എ.ഇ നടത്തുന്ന ഏറ്റവും വലിയ ആയുധ ഇടപാടാണിതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള എഡ്ജ് ഓർഗനൈസേഷനായ അനവിയയാണ് വിമാനം വികസിപ്പിക്കുന്നതും നിർമിക്കുന്നതും.
വ്യോമസേന ഇന്റലിജൻസ്, നിരീക്ഷണം, ചരക്കുനീക്ക ദൗത്യങ്ങൾ എന്നിവക്കായി കോപ്ടറുകൾ ഉപയോഗിക്കും.
അതേസമയം, കരാറിന്റെ തുക സംബന്ധിച്ച വിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സൈബർ സുരക്ഷ, ഇലക്ട്രോണിക് യുദ്ധരംഗം, ആയുധ സംവിധാനങ്ങൾ എന്നിവക്കായി നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന എഡ്ജ് ഓർഗനൈസേഷൻ 2019ലാണ് രൂപവത്കരിച്ചത്.
നിലവിൽ 25 ലധികം കമ്പനികൾ ഈ സംഘടനക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അറബ് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ യു.എ.ഇയുടെ പ്രതിരോധ ഉൽപാദനശേഷി വർധിപ്പിക്കുന്നതിലും എണ്ണയിൽ നിന്ന് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഗ്രൂപ് അതിന്റെ ബിസിനസ് മിഡിലീസ്റ്റിലേക്ക് വിപുലീകരിക്കുന്നത്.
കഴിഞ്ഞ വർഷം അനവിയയുടെ 52 ശതമാനം ഓഹരികൾ എഡ്ജ് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.