ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഫ്ലവർ ഗാർഡനായ മിറക്കിൾ ഗാർഡെൻറ ഒമ്പതാം സീസണിന് ഞായറാഴ്ച തുടക്കം. 120 വ്യത്യസ്ത വിഭാഗങ്ങളിൽപെട്ട 150 ദശലക്ഷം പുഷ്പങ്ങളാണ് ഈ സീസണിെൻറ മുഖ്യ ആകർഷണം. ഗൾഫ് മേഖലയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പുഷ്പങ്ങളും ഇക്കുറിയുണ്ടാവും. ദീപാലംകൃതമായ പാർക്കും അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
നടപ്പാതയിലൂടെ പുഷ്പസൗന്ദര്യം ആസ്വദിക്കാൻ സന്ദർശകർക്ക് കഴിയും. ദിവേസനയുള്ള വിനോദ പരിപാടികൾക്കും ഈ ട്രാക്ക് ഉപയോഗിക്കും. പ്രധാന കവാടത്തിൽ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങൾ സ്വീകരിക്കാനുണ്ടാവും.
പൂവുകളാൽ നിർമിച്ച എമിറേറ്റ്സ് എ 30 വിമാനത്തിെൻറയും മിക്കി മൗസിെൻറയും ഭീമൻ മാതൃകയും മിറക്കിൾ ഗാർഡെൻറ ആകർഷണമാണ്. ഇവ രണ്ടും ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. മുകളിലെത്തിയാൽ സന്ദർശകർക്ക് ഗാർഡെൻറ പൂർണ ചിത്രം എടുക്കാനാകും. ദുബൈലാൻഡിൽ 72,000 ചതുരശ്ര മീറ്ററിലാണ് ഗാർഡൻ. ഓരോ വർഷവും പുതുമകൾ സമ്മാനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇക്കുറിയും അതിന് കുറവില്ലെന്നും മിറക്കിൾ ഗാർഡൻ കോ ഫൗണ്ടറായ എൻജിനീയർ അബ്ദുൽ നാസർ റഹാൽ പറഞ്ഞു. സർക്കാർ നിർദേശമനുസരിച്ചുള്ള എല്ലാ സുരക്ഷ മുൻകരുതലുകളും സന്ദർശകർക്ക് ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.