അബൂദബി: വലയിൽ കുടുങ്ങി ഇടതുകൈ പൂർണമായും നഷ്ടപ്പെട്ടും പുറന്തോടിെൻറ പല ഭാഗത്തും പരിക്കേറ്റും മരണത്തോട് മല്ലിട്ട ലോഗർഹെഡ് കടലാമയെ അബൂദബി അൽ ക്വാനയിലെ നാഷനൽ അക്വേറിയം ചികിത്സിച്ച് രക്ഷപ്പെടുത്തി. അബൂദബി പരിസ്ഥിതി ഏജൻസി മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയവുമായി സഹകരിച്ചാണ് ചികിത്സയിലൂടെ കടലാമയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് അറിയിച്ചു.
ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) രേഖപ്പെടുത്തിയ വംശനാശഭീഷണി നേരിടുന്ന സമുദ്ര കടലാമകളിൽപെട്ട പെൺ ആമയെയാണ് വെറ്ററിനറി വിദഗ്ധർ രക്ഷപ്പെടുത്തിയത്. യു.എ.ഇയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ഇനമാണ് ലോഗർഹെഡ് കടലാമ. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷെൻറ അനുബന്ധ സ്ഥാപനമായ 'നവാ എനർജി കമ്പനി' ഉദ്യോഗസ്ഥരാണ് ഗുരുതരാവസ്ഥയിലെത്തിയ ആമയെ കണ്ടെത്തിയത്. അബൂദബി പരിസ്ഥിതി ഏജൻസിയാണ് നാഷനൽ അക്വേറിയത്തിെൻറ ചികിത്സകേന്ദ്രത്തിലെത്തിച്ചത്. ചികിത്സക്കുശേഷം ആരോഗ്യം വീണ്ടെടുത്തതോടെ ഇതിനെ യു.എ.ഇ അക്വേറിയത്തിലെ നാച്വറൽ ട്രെഷർസ് സോണിലെ മുമ്പ് രക്ഷപ്പെടുത്തിയ 200 കടലാമകൾക്കൊപ്പം വിട്ടു. മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് ആമയെ ആദ്യം കണ്ടെത്തിയത്.
ഫിഷിങ് നെറ്റിൽ കുടുങ്ങിയതുമൂലം കൈ മുറിഞ്ഞതിനാൽ നാഷനൽ അക്വേറിയം സ്പെഷലിസ്റ്റ് ടീം വളരെ പ്രയാസപ്പെട്ടാണ് ചികിത്സ പൂർത്തിയാക്കിയത്. ആമയുടെ ഇടതുകൈ നഷ്ടപ്പെടുന്നതിനാൽ നീന്താൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ സ്ഥിരമായ പരിചരണത്തിന് അക്വേറിയത്തിനകത്തുതന്നെ ശേഷിക്കുന്ന കാലം തുടരേണ്ടിവരും.
യു.കെ, േഫ്ലാറിഡ സ്വദേശികളായ ഡോ. ക്ലെയർ, ഡോ. മാക്സ് എന്നീ വിദേശ വെറ്ററിനറി ഡോക്ടർമാർ ചികിത്സക്ക് സഹായിച്ചു. ലോകമെമ്പാടുമുള്ള ഇത്തരം സൗകര്യങ്ങളിലെ മെഡിക്കൽ പ്രാക്ടിസുകൾ മെച്ചപ്പെടുത്തുന്നതിന് ക്ലിനിക്കൽ അറിവും ഡേറ്റയും പങ്കുവെക്കുന്നതിനുള്ള കടലാമ രക്ഷാപ്രവർത്തനകേന്ദ്രങ്ങളുടെ ആഗോള ശൃംഖലയായ സീ ടർട്ടിൽ റെസ്യൂസ് അലയൻസിെൻറ ഭാഗമായാണ് വിദേശ ഡോക്ടർമാരുടെ ചികിത്സയും പരിചരണവും ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.