ദുബൈ ഓട്ടം തുടരുകയാണ്. ലോക്ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ഓടിയ ദുബൈ കോവിഡ് കുറഞ്ഞതോടെ റോഡിലിറങ്ങി ഓടാനൊരുങ്ങുന്നു. ദുബൈ റണ്ണിെൻറ പുതിയ എഡിഷൻ 26ന് നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് രജിസ്ട്രേഷനുള്ള സമയമാണിത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ സമാപനം കുറിച്ചായിരിക്കും ദുബൈ ഓടുക.
5, 10 കിലോമീറ്ററാണ് ഒാട്ടം. കുട്ടികളെയും കുടുംബങ്ങളെയും യുവജനങ്ങളെയും ഉൾക്കൊള്ളുന്നതാവും അഞ്ച് കിലോമീറ്റർ ഓട്ടം. അതേസമയം, പത്ത് കിലോമീറ്റർ ഓട്ടത്തിൽ ആർക്കും പങ്കെടുക്കാം. െപ്രാഫഷനൽ ഓട്ടക്കാർ പങ്കെടുക്കുന്നത് ഇതിലായിരിക്കും. രജിസ്റ്റർ ചെയ്യുേമ്പാൾ തന്നെ ഏത് റൂട്ടാണെന്ന് തെരഞ്ഞെടുക്കണം. പുലർച്ച നാല് മുതൽ ഓട്ടം തുടങ്ങും. മ്യൂസിയം ഓഫ് ഫ്യൂച്ചറിന് മുന്നിൽ നിന്ന് തുടങ്ങി അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ സമാപിക്കും എമിറേറ്റ്സ് ടവർ, ബുർജ് ഖലീഫ, ഡി.ഐ.എഫ്.സി ഗേറ്റ് വില്ലേജ്, ദുബൈ വേൾഡ് ട്രേഡ് സെൻററർ എന്നിവക്ക് മുന്നിലൂടെയാണ് കടന്നുപോവുക. ഈ സമയം ശൈഖ് സായിദ് റോഡ് ഭാഗീകമായി അടച്ചിടും. രണ്ട് റൂട്ടുകളിലും വെള്ളം വിതരണം ഉണ്ടായിരിക്കും. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് റിസൈക്ക്ൾ ചെയ്യാൻ മായ് ദുബൈയും ഡി.ജി ഗ്രേഡുമുണ്ടായിരിക്കും. വസ്ത്ര നിർമാണം പോലുള്ളവക്ക് ഈ ബോട്ടിലുകൾ ഉപയോഗിക്കും. രണ്ട് റൂട്ടിലും ഇവ ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കും. 2019ലാണ് ദുബൈ റൺ തുടങ്ങിയത്. ശൈഖ് സായിദ് റോഡിലൂടെ ഓട്ടക്കാർക്ക് ആദ്യമായി അവസരം നൽകിയത് അന്നായിരുന്നു.
എക്സ്പോ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണത്തെ ഫിറ്റ്നസ് ചലഞ്ച്. എക്സ്പോയിൽ ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. ഇതിെൻറ ഭാഗമായ എക്സ്പോ റൺ ഇന്ന് നടക്കുന്നുണ്ട്. 3, 5, 10 കിലോമീറ്ററാണ് ഒാട്ടം. രജിസ്ട്രേഷൻ നേരത്തെ േക്ലാസ് ചെയ്തു.
dubairun.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇമെയിൽ ഐ.ഡി നൽകിയാൽ ലോഗിൻ ചെയ്യാൻ കഴിയും. മെയിലിൽ വരുന്ന ഒ.ടി.പി ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. അഞ്ച് കിലോമീറ്ററാണോ പത്ത് കിലോ മീറ്ററാണോ എന്ന് തീരുമാനിച്ച ശേഷം വേണം രജിസ്റ്റർ ചെയ്യാൻ. പുലർച്ച നാല് മുതൽ സ്റ്റാർട്ടിങ് പൊയൻറിൽ എത്താം. 6.30നാണ് റൺ തുടങ്ങുന്നത്. 7.30ന് മുൻപ് സ്റ്റാർട്ട് ചെയ്തിരിക്കണം. 9.30ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.