ദുബൈ: 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യപാദ കാലയളവിൽ 10 ഹൈപ്പർമാർക്കറ്റുകൾ തുറന്നുകൊണ്ട് ലുലു ഗ്രൂപ് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ദുബൈ ഇൻറർനാഷനൽസിറ്റിയിലെ വർസാൻ സൂഖിലെ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നതോടെയാണ് ഗ്രൂപ്പിെൻറ ഈ നേട്ടം. ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അലി ഇബ്രാഹിമാണ് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ വർസാൻ സൂഖിലെ പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം നിർവഹിച്ചത്.
ദുബൈയിലെ ഏറ്റവും പുതിയ ആകർഷണങ്ങളിലൊന്നായ ദുബൈ സഫാരി പാർക്കിനടുത്ത് 150,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച ഹൈപ്പർമാർക്കറ്റ് അൽ ഖവനീജ്, ഇൻറർനാഷനൽ സിറ്റി, വർസാൻ വില്ലേജ് എന്നിവിടങ്ങളിലെ വിവിധ രാജ്യക്കാരായ താമസക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യപാദത്തിൽ പത്ത് ഹൈപ്പർമാർക്കറ്റുകളാണ് ഗ്രൂപ് ആരംഭിച്ചതെന്ന് എം.എ. യൂസഫലി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഒരോ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ചു.
ഇതോടെ ആഗോളതലത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 207 ആയി. രാജ്യങ്ങളിലെ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ പ്രചോദനമേകുന്നത്. ഇത് വാണിജ്യ വ്യവസായ മേഖലകളിൽ കൂടുതൽ ഉണർവ് നൽകിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ യു.എ.ഇയിൽ മാത്രം 10 പുതിയ ഹൈപ്പർമാർക്കറ്റുകൾ വിവിധ എമിറേറ്റുകളിൽ തുറക്കുമെന്നും യൂസഫലി പറഞ്ഞു.
യു.എ.ഇ. (3), ഒമാൻ (2), സൗദി അറേബ്യ, കുവൈത്ത്, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ഓരോന്നും വീതം ഹൈപ്പർമാർക്കറ്റുകളാണ് ആദ്യപാദ കാലയളവിൽ ലുലു ആരംഭിച്ചത്. ദുബൈയിലെ പ്രമുഖ നിർമാണ കമ്പനികളിലൊന്നായ നഖീൽ പ്രോപ്പർട്ടീസ് ചീഫ് അസറ്റ് ഓഫിസർ ഒമർ ഖൂരി, ലുലു ഗ്രൂപ് സി.ഇ.ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം, ജയിംസ് വർഗീസ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.