മസ്കത്ത്: ഒമാൻ അടക്കമുള്ള 82 രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് ഒഴിവാക്കിയുള്ള ഇന്ത്യൻ സർക്കാറിെൻറ തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാവുന്നു. ആ.ടി.പി.സി.ആർ ടെസ്റ്റ് ഇനത്തിൽ സാമ്പത്തിക ബാധ്യത ഒഴിവാകുന്നതിനൊപ്പം യാത്ര അടുക്കുേമ്പാഴുള്ള മനോസംഘർഷം ഒഴിവാക്കുന്നതിനും തീരുമാനം ഏറെ സഹായകമാവും. അതിനാൽ കേന്ദ്ര സർക്കാറിെൻറ തീരുമാനം ഏറെ ആഹ്ളാദത്തോടെയാണ് പ്രവാസികൾ എതിരേറ്റത്. ക്വാറന്റീൻ ഒഴിവാക്കിയുള്ള കേരള സർക്കാറിെൻറ തീരുമാനത്തിന് പുറമെ, കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാറിെൻറ പ്രഖ്യാപനം വന്നതും ഇന്ത്യൻ സെക്ടറിലേക്കുള്ള യാത്രക്കാർക്ക് വലിയ അനുഗ്രഹമായി.
ഒമാനിൽ ആദ്യകാലങ്ങളിൽ ആ.ടി. പി.സി.ആർ ടെസ്റ്റിന് 25 റിയാലാണ് ഇടാക്കിയിരുന്നു. പിന്നീട് ക്രമേണ അത് കുറയുകയും ചില സ്ഥാപനങ്ങൾ എട്ട് റിയാലിനുവരെ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. എങ്കിലും ചില സ്ഥാപനങ്ങൾ ഇപ്പോഴും 15 റിയാൽ ഇൗടാക്കുന്നുണ്ട്. സർട്ടിഫിക്കറ്റിൽ ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തൽ ആവശ്യമുള്ളവരിൽനിന്ന് അഞ്ച് റിയാൽ അധികവും ഇൗടാക്കിയിരുന്നു. പുതിയ തീരുമാനം കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്കാണ് വലിയ ആശ്വാസമാവുന്നത്. അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങൾക്ക് ആർ.ടി. പി.സി.ആർ ടെസ്റ്റ് ഇനത്തിൽതന്നെ നല്ലൊരു സംഖ്യ ചെലവായിരുന്നു.
യാത്രക്ക് 72 മണിക്കൂറിനുള്ളിലാണ് ആ.ടി.പി.സി.ആർ ടെസ്റ്റെടുക്കേണ്ടിയിരുന്നത്. അതിനാൽ,സാധാരണ യാത്രക്കാർനേരത്തേതന്നെ ടിക്കറ്റ് എടുക്കുകയാണ് പതിവ്. എന്നാൽ, യാത്രക്കൊരുങ്ങുേമ്പാൾ തന്നെ ആ.ടി.പി.സി.ആർ ടെസ്റ്റ് സംബന്ധമായ ആവലാതി ഉള്ളിൽ കയറും. കുടുംബമായി യാത്ര ചെയ്യുന്നവർക്കാണ് ഇതു കൂടുതൽ ആശങ്കയുണ്ടാക്കിയിരുന്നത്. കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് പോസിറ്റിവായാൽ എല്ലാവരുടെയും യാത്ര മുടങ്ങും. ബജറ്റ് വിമാനക്കമ്പനികളിൽ ടിക്കറ്റെടുത്തവരാെണങ്കിൽ വൻ സാമ്പത്തിക നഷ്ടവും ഉണ്ടാവും. ഇങ്ങനെ ടെസ്റ്റ് ഫലം പോസിറ്റിവായതിൻറ പേരിൽ നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു.
കേന്ദ്ര സർക്കാറിെന്റ പുതിയ തീരുമാനം വിമാന യാത്രക്കാൻ വർധിക്കാൻ കാരണമാക്കുമന്ന് ട്രാവൽ മേഖലയുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചു. നാട്ടിൽ നിയന്ത്രണം കടുപ്പിച്ചതോടെ ഒമാനിൽനിന്നുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. വിമാന സർവിസുകൾ കുറവായിട്ടു പോലും സീറ്റുകൾ ഒഴിഞ്ഞ് കിടന്നിരുന്നു. പുതിയ തീരുമാനം ഒമാനി സ്വദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സഹായകമാവും. അതിനാൽ കേരളത്തിലേക്കും ഇന്ത്യയിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം വർധിക്കാൻ തീരുമാനം സഹായിക്കും. ഫെബ്രുവരി 14 മുതലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ച പുതിയ മാർഗനിർദേശം പ്രാബല്യത്തിൽ വരുന്നത്. ഒന്നര വർഷത്തിലേറെ പിന്നിട്ട ഈ പരീക്ഷണമാണ് ഇപ്പോൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പകരം, പ്രൈമറി വാക്സിനേഷൻ (രണ്ട് ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ്) സ്വീകരിച്ചവർക്ക് എയർ സുവിധ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താൽ മതിയാവും. അതേസമയം, വാക്സിൻ സ്വീകരിക്കാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന ഫലം മതിയാവും.യാത്രക്ക് മുമ്പ് കോവിഡ് പരിശോധന ആവശ്യമില്ലെങ്കിലും വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ്ങ് വഴിയാവും യാത്രക്കാർക്ക് എയർലൈൻ ബോർഡിങ് അനുവദിക്കുക. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് യാത്രാനുമതി നൽകില്ല. യാത്രക്ക് മുമ്പായി എല്ലാവരും ആരോഗ്യ സേതു ആപ് മൊബൈൽ ഫോണിൽ ഡൗൺ ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.