ലോ​ക പൊ​ലീ​സ്​ ഉ​ച്ച​കോ​ടി​യി​ൽ ദു​ബൈ പൊ​ലീ​സ് പൊ​തു​സു​ര​ക്ഷ മേ​ധാ​വി ധാ​ഹി ഖ​ൽ​ഫാ​ൻ ത​മീം സം​സാ​രി​ക്കു​ന്നു

മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു

ദുബൈ: രാജ്യത്ത് മയക്കുമരുന്നിന് അടിപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ആന്‍റി നാർക്കോട്ടിക്സ് കൗൺസിൽ ചെയർമാനും ദുബൈ പൊലീസ് പൊതുസുരക്ഷ മേധാവിയുമായ ലഫ്റ്റനന്‍റ് ജനറൽ ധാഹി ഖൽഫാൻ തമീം പറഞ്ഞു. ദുബൈ എക്സ്പോയിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിൽ 'ലഹരിരഹിത സമൂഹത്തിലേക്കുള്ള വഴി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതായി ലഹരിക്ക് അടിപ്പെടുന്നവരുടെ എണ്ണം 2016ൽ നിന്ന് 2020ൽ എത്തിയപ്പോൾ 24 ശതമാനം കുറഞ്ഞു. 2021ൽ ഇത് 10 ശതമാനവും കുറഞ്ഞു. പിടികൂടിയ മയക്കുമരുന്ന് കടത്തുകാരുടെ എണ്ണം 25 ശതമാനം വർധിച്ചു. നിയമ നിർവഹണ ഏജൻസികളുടെ സജീവ പ്രവർത്തനം വിജയം കണ്ടതിന്‍റെ തെളിവാണിത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചത് മൂലമുള്ള മരണങ്ങൾ 2016നെ അപേക്ഷിച്ച് 2020ൽ 49 ശതമാനമായി കുറഞ്ഞു. സ്കൂളിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകർ വഴിയായിരുന്നു ബോധവത്കരണം. രക്ഷിതാക്കൾക്ക് ഇതുസംബന്ധിച്ച നിർദേശങ്ങളും അറിവുകളും പകരുന്ന പുസ്തകങ്ങൾ നൽകി. ശിൽപശാലകളും സംഘടിപ്പിച്ചു. അതേസമയം, കാർ മോഷണക്കേസിലെ 49 ശതമാനം പേരും മയക്കുമരുന്ന് അടിമകളാണ്. കവർച്ചയും ആക്രമണവും നടത്തിയ കേസുകളിലെ പ്രതികളിൽ 64 ശതമാനവും ലഹരി ഉപയോഗിക്കുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്ന കേസുകളിലും ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന കേസുകളിലും 18 ശതമാനം മയക്കുമരുന്നിന് അടിമകളാണെന്നും ഖൽഫാൻ തമീം അവതരിപ്പിച്ച പ്രസന്‍റേഷനിൽ പറയുന്നു.

Tags:    
News Summary - The number of drug users has decreased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.