ദുബൈ: സ്വകാര്യ മേഖലകളിൽ തൊഴിൽ നേടിയ സ്വദേശികളുടെ എണ്ണം 1.14 ലക്ഷം കവിഞ്ഞു. 2021ൽ നാഫിസ് പ്രോഗ്രാം നടപ്പിലാക്കിയ ശേഷം സ്വകാര്യ കമ്പനികൾ ജോലിക്കെടുത്ത 81,000 ഇമാറാത്തികളും ഇതിൽ ഉൾപ്പെടും.
ഇമാറാത്തി ടാലന്റ് കോംപറ്റേറ്റിവ്നസ് കൗൺസിലാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നാഫിസ് പ്രോഗ്രാം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
മൂന്നു വർഷത്തിനിടെ 21,000ത്തിലധികം സ്വകാര്യ കമ്പനികളിൽ ഇമാറാത്തി പൗരന്മാരുടെ തൊഴിലവസരം വർധിപ്പിക്കുന്നതിൽ സംഭാവന നൽകുന്നതിനായി നിരവധി നിർമാണപരമായ സഹകരണത്തിന് ഇമാറാത്തി ടാലന്റ് കോംപറ്റേറ്റിവ്നസ് കൗൺസിൽ മുൻകൈയെടുത്തിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.