ദുബൈ: രാജ്യം സുവർണ ജൂബിലി വർഷത്തിലെത്തുന്ന ഇത്തവണ സർക്കാറിെൻറ ഔദ്യോഗിക ദേശീയ ദിനാഘോഷം ഹത്തയിൽ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുവരും ഹത്തയുടെ പ്രകൃതിഭംഗി വ്യക്തമാക്കുന്ന വിഡിയോയും പുറത്തുവിട്ടു. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളുടെയും സംസ്കാരത്തിെൻറയും സ്വത്വത്തിെൻറയും പ്രതിനിധാനമെന്ന നിലക്കാണ് തീരുമാനമെന്ന് ൈശഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ കുറിച്ചു. അടുത്ത 50 വർഷത്തിൽ മികച്ച ഭാവി സൃഷ്ടിക്കാൻ ശുഭാപ്തിയോടും ആത്മവിശ്വാസത്തോടും കൂടി രാജ്യത്തുടനീളം പ്രവർത്തിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രഖ്യാപനത്തിനൊപ്പം ട്വീറ്റ് ചെയ്തു.
ദുബൈ എമിറേറ്റിലെ വികസിച്ചുവരുന്ന സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഹത്ത. നിരവധി പുതിയ പദ്ധതികൾ ഇവിടെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയദിനാഘോഷം ഹത്തയിൽ നടത്തുന്നത് ലോകശ്രദ്ധയിലേക്ക് പ്രദേശത്തെ എത്തിക്കും.
രാഷ്ട്രം രൂപവത്കൃതമായി 50 വർഷം തികയുന്ന പശ്ചാത്തലത്തിൽ വിപുല ആഘോഷങ്ങൾക്ക് കഴിഞ്ഞമാസം തുടക്കംകുറിച്ചു. അടുത്ത അരനൂറ്റാണ്ട് രാജ്യത്തെ നയിക്കേണ്ട മൂല്യങ്ങളും പദ്ധതികളും ഇതിനോടനുബന്ധിച്ച് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.