നാട്ടു തനിമ കൈവിടാത്ത ഒരു മാര്‍ക്കറ്റുണ്ട് ഉമ്മുല്‍ഖുവൈനില്‍. നാട്ടിലെ മാര്‍ക്കറ്റില്‍ എത്തിയ പ്രതീതിയാണ് ഇവിടെ എത്തിയാല്‍. അലങ്കാര പക്ഷികള്‍ക്കൊപ്പം നാടന്‍ കോഴികളും ഉമ്മുല്ഖുൈവന് മാര്‍ക്കറ്റിെൻറ പ്രത്യേകതയാണ്. നാടന്‍ പഴം പച്ചക്കറികളും ബോട്ടുകളിലെ മത്സ്യവും നേരിട്ട് എത്തിക്കുന്നു എന്നതാണ് മറ്റു മാർക്കറ്റുകളെ അപേക്ഷിച്ച് ഉമ്മുല്‍ഖുവൈന്‍ മാര്‍ക്കറ്റിെൻറ പ്രത്യേകത. സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ് മാര്‍ക്കറ്റിെൻറ പരിസരങ്ങളിലെ ബോട്ടുജെട്ടികള്‍. സാധനങ്ങൾ വാങ്ങാൻ മാത്രമല്ല,ഈ കാഴ്ചകൾ കാണാനായി എത്തുന്നവരും നിരവധി. നേരംപോക്കിനായി ചൂണ്ടയിട്ടിരിക്കുന്നവരുമുണ്ടാവും. ആഴ്ചയില്‍ ഒരിക്കലെങ്കിലും മാർക്കറ്റിലെത്തി പർച്ചേസ് നടത്താത്തവർ സമീപ പ്രദേശങ്ങളില്‍ കുറവായിരിക്കും. മത്സ്യ ചത്വരത്തിലെ തലയെടുപ്പില്‍ നില്‍ക്കുന്ന മത്സ്യപ്രതിമ പഴമയുടെ പുതിയ പ്രതീകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.