ദുബൈ: ദുബൈയിലെ പാം ജുമൈറയിൽ രണ്ട് ജെറ്റ് സ്കീകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഗുരുതര പരിക്കേറ്റ മറ്റൊരാൾക്ക് ചികിത്സ ലഭ്യമാക്കിയതായും പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽപെട്ടവരുടെ പൂർണ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അശ്രദ്ധയാണ് വാട്ടർ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് തകർന്നതിന് വഴിയൊരുക്കിയതെന്ന് ദുബൈ പോർട്ട് പൊലീസ് സെൻറർ ഡയറക്ടർ കേണൽ സയീദ് അൽ മദാനി പറഞ്ഞു.
സമുദ്ര സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിച്ച് മാത്രമേ വേഗം വർധിപ്പിക്കാവൂയെന്നും വേഗപരിധി പാലിക്കണമെന്നും അദ്ദേഹം വിനോദസഞ്ചാരികളോട് ആവശ്യപ്പെട്ടു.അശ്രദ്ധമായ റൈഡറുകൾക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടാകുമെന്നും കേണൽ സയീദ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.