ദുബൈ: യാത്രക്കാർക്ക് അപകടം സംഭവിക്കുന്ന രീതിയിൽ വിമാനം ലാൻഡ് ചെയ്ത പൈലറ്റിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. ഇക്കഴിഞ്ഞ ഡിസംബർ 20ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട വിമാനമാണ് ദുബൈയിൽ ഹെവി ലാൻഡിങ് നടത്തിയത്. സുഗമമായി ലാൻഡിങ്ങിന് അവസരം ഉണ്ടായിട്ടും അപകടകരമായ രീതിയിലായിരുന്നു ലാൻഡിങ്. എയർ ഇന്ത്യയുടെ പുതിയ വിമാനമായ എ320 ആണ് ഹെവി ലാൻഡിങ് നടത്തിയത്.
പരിശോധനക്കായി വിമാനം ദുബൈ വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുകയാണ്. സംഭവത്തിനു ശേഷം വിമാനം ഇതുവരെ പറന്നിട്ടില്ലെന്നാണ് ഫ്ലൈറ്റ് ട്രാക് സൈറ്റുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ നിയമങ്ങൾ അനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അതു പൂർത്തിയാകുന്നതു വരെ പൈലറ്റിനെ ജോലിയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.