ദുബൈ: സ്വർണംപോലെ വജ്രാഭരണങ്ങളും ഇനി നൂറു ശതമാനം മൂല്യമുള്ള നിക്ഷേപമായി മാറുകയാണ്.
ഏതു സമയത്തും നൂറു ശതമാനം മൂല്യത്തോടെ വജ്രാഭരണങ്ങളും മാറ്റിയെടുക്കാം. സ്വർണ- വജ്രാഭരണ വിപണിയിലെ ലോകോത്തര ബ്രാന്‍ഡുകളിൽ ഒന്നായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വജ്രാഭരണങ്ങള്‍ മാറ്റിയെടുക്കുമ്പോള്‍ പഴയതിന് നൂറ് ശതമാനം മൂല്യം ഉറപ്പ് നല്‍കുന്നതാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ആരംഭിച്ച പുതിയ പദ്ധതി.
സ്വർണത്തിന് അതത് കാലത്തെ വിപണി മൂല്യം ലഭിക്കുമ്പോള്‍, വജ്രാഭരണങ്ങള്‍ക്ക് ആ ആനുകൂല്യം നേരത്തേ ലഭിച്ചിരുന്നില്ല. ഇത് ഒരു പരിധി വരെ വജ്രാഭരണങ്ങള്‍ വാങ്ങുന്നതില്‍നിന്ന് ഉപഭോക്താക്കളെ അകറ്റിനിര്‍ത്തിയിരുന്നു. ഈ ആശങ്ക തിരിച്ചറിഞ്ഞാണ് പുതിയ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്. നൂറു ശതമാനം മൂല്യമുള്ള എക്സ്ചേഞ്ച് ഓഫറിലൂടെ സ്വർണമോ ഡയമണ്ട് ആഭരണങ്ങളോ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഷോറൂമുകളിൽനിന്ന് തിരഞ്ഞെടുക്കാം.
പുതിയ നീക്കത്തോടെ വജ്രാഭരണങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം അതേപടി സമ്പാദ്യംകൂടിയായി നിലനില്ക്കും. വജ്രത്തിന് ഉയര്‍ന്ന മൂല്യം നല്‍കുന്നതിലൂടെ വിശ്വസനീയമായ ഒരു നിക്ഷേപമായി അത് മാറുകയാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഉപഭോക്തൃ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടുള്ള നയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ബ്രാന്‍ഡ് മുന്‍പന്തിയിലാണെന്നത് പുതിയ ഡയമണ്ട് എക്സ്ചേഞ്ച് പോളിസിയും സാക്ഷ്യപ്പെടുത്തുന്നതായി മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം അഭിപ്രായപ്പെട്ടു.
‘മലബാര്‍ പ്രോമിസ്’ എന്ന് പേരിട്ടിരിക്കുന്ന ഉപഭോക്തൃ കേന്ദ്രീകൃതമായ പദ്ധതികൾക്ക് പുറമെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.