അബൂദബി: കോവിഡ് തീർത്ത പ്രതിസന്ധികളെ പടിക്കുപുറത്താക്കി പ്രതീക്ഷയുടെ പുതുവത്സരത്തെ ലോകത്തിന് സമ്മാനിച്ച ആരോഗ്യപ്രവർത്തകർക്ക് പുതുവത്സര സമ്മാനവുമായി 'മാധ്യമം'. കോവിഡ് പോരാട്ടത്തെ മുന്നിൽ നയിച്ച യു.എ.ഇയിലെ 1000 ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിെൻറ ഭാഗമായി അബൂദബിയിലും അൽഐനിലും വർണാഭമായ ചടങ്ങൊരുക്കി. മാധ്യമത്തിെൻറ പുതുവത്സര സമ്മാനമായ 'മാധ്യമം കുടുംബം' ഹാപ്പിനസ് എഡിഷൻ ആരോഗ്യപ്രവർത്തകർക്ക് കൈമാറി.
അബൂദബിയിലെ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് അബൂദബി മുസഫയിലെ ഫിനിക്സ് ഹോസ്പിറ്റലിൽ നടന്നു. മെഡിക്കൽ ഡയറക്ടർ ഡോ. വി.ആർ. അനിൽകുമാർ 'മാധ്യമം കുടുംബം' ഹാപ്പിനസ് എഡിഷൻ കോപ്പി ഡോ. അൻസാർ താഹിറിന് നൽകി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റലിലെ നൂറോളം പേർക്കാണ് കുടുംബം ഹാപ്പിനസ് എഡിഷൻ ഉപഹാരമായി നൽകിയത്. ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും പരാമെഡിക്കൽ സ്റ്റാഫും ഏറെ സന്തോഷത്തോടെയാണ് കുടുംബം ഹാപ്പിനസ് എഡിഷൻ സ്വീകരിച്ചത്.
രണ്ടു വാല്യങ്ങളുള്ള സ്പെഷൽ എഡിഷൻ ന്യൂനോർമൽ കാലത്തേക്കുള്ള സന്തോഷത്തിെൻറ വാക്സിനാണ്. രാജ്യത്തെ കോവിഡ് പോരാളികളെ ആദരിക്കുന്നതിെൻറ ഭാഗമായാണ് 1000 ആരോഗ്യപ്രവർത്തക്ക് ഹാപ്പിനസ് എഡിഷൻ എത്തിക്കുന്നത്. പ്രതിസന്ധികളുടെ കാലത്തെ പടിക്കുപുറത്താക്കി പ്രത്യാശയോടെ പുതുജീവിതത്തിലേക്ക് കടക്കാൻ രാജ്യത്തെയും ജനങ്ങളെയും സഹായിച്ചവർക്ക് സന്തോഷകരമായ വായനക്കുള്ള വിഭവങ്ങളാണ് രണ്ടു വാല്യങ്ങളിലായുള്ള പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുടുംബത്തിലെ ഓരോ അംഗത്തിെൻറയും ആരോഗ്യവും സന്തോഷവും വരുംവർഷത്തെ 12 മാസവും വിലയിരുത്താൻ സഹായിക്കുന്ന ഹാപ്പിനസ് ഹാൻഡ് ബുക്ക് സന്തോഷപ്പതിപ്പിനൊപ്പം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.