ദുബൈ: ആതുര സേവന രംഗത്ത് കേരളത്തിൽ സി.എച്ച് സെൻററുകൾ നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് ഡോ. പി.എ. ഇബ്രാഹിം ഹാജി. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കാസർകോട് സി.എച്ച് സെൻറർ ചെയർമാൻ ലത്തീഫ് ഉപ്പളക്ക് നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ലത്തീഫിനുള്ള ഉപഹാരം കോൺഗ്രസ് നേതാവും ബംഗളൂരു എം.എൽ.എയുമായ എൻ.എ. ഹാരിസ് സമ്മാനിച്ചു.
ഇഫാദ കാരുണ്യ പദ്ധതിയിലേക്കുള്ള ഫണ്ട് കൈമാറ്റം എം.ഐ.സി ദുബൈ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ സലാം ഹാജി ജില്ല ട്രഷറർ ടി.ആർ. ഹനീഫ മേൽപറമ്പക്ക് നൽകി നിർവഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപദേശക വൈസ് ചെയർമാൻ യഹ്യ തളങ്കര, അഡ്വ. ബേവിഞ്ച അബ്ദുല്ല, കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹസൈനാർ ഹാജി എടച്ചാക്കൈ, ഇസ്മായിൽ അരുകുറ്റി, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, ഹനീഫ ചെർക്കള, വ്യവസായികളായ യു.കെ. യൂസഫ്, എ.എ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഖിറാഅത്ത് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.