ഷാര്‍ജ: വാത്സല്യവും സഹിഷ്ണുതയും അടിസ്ഥാനമാക്കി, ഉപദേശവും മാര്‍ഗനിർദേശവും നല്കി കുടുംബബന്ധങ്ങളെ പിന്തുണക്കാനും ശക്തിപ്പെടുത്താനുമുള്ള ഷാര്‍ജ പൊലീസിെൻറ താല്പര്യം നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായതായി പൊലീസിലെ സാമൂഹിക സേവന കേന്ദ്രം ഡയറക്ടര്‍ കേണല്‍ മോനാ സുറൂര്‍.
സുസ്ഥിരവും സന്തുഷ്ടവുമായ കുടുംബജീവിതം പ്രദാനം ചെയ്യുന്നതിനുള്ള യു.എ.ഇ നേതൃത്വത്തിെൻറ നിർദേശങ്ങളാണ് ഇതിന് തുണയായതെന്ന് മോനാ സുറൂര്‍ ചൂണ്ടിക്കാട്ടി. 2020ല്‍ 310 കുടുംബ തര്‍ക്കങ്ങള്‍ കേന്ദ്രം പരിഹരിച്ചതായും അക്രമത്തിനും ദുരുപയോഗത്തിനും ഇരയായതുമായി ബന്ധപ്പെട്ട 168 കേസുകള്‍ക്കും മറ്റ് അനുബന്ധ സേവനങ്ങള്‍ക്കും പിന്തുണ നല്‍കിയതായും അവര്‍ സൂചിപ്പിച്ചു. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ് സേവനവും നൽകി.
കേന്ദ്രത്തിെൻറ പ്രവര്‍ത്തനം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ധാർമിക പിന്തുണ നല്‍കുന്നതിനും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.മറിച്ച് വിദ്യാഭ്യാസ അവബോധം നല്കി കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വിദ്യാഭ്യാസപരവും മാർഗനിർദേശപരവുമായ പങ്കുവഹിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. പരിചയസമ്പന്നരായ സ്പെഷലിസ്റ്റുകളുടെ സഹായത്തോടെ കുടുംബ പ്രശ്നങ്ങള്‍ മികച്ച രീതികളില്‍ പരിഹരിക്കുന്നതില്‍ പൊലീസിെൻറ സാമൂഹികപങ്ക് കേന്ദ്രം ഉയര്‍ത്തിക്കാട്ടുന്നുവെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ സപ്പോര്‍ട്ട് സെൻററുമായി ബന്ധപ്പെടാന്‍ ഒൗദ്യോഗിക ജോലിസമയത്ത് 050944254 എന്ന നമ്പറിലോ 24 മണിക്കൂര്‍ സേവനത്തിനായി 0502001888 എന്ന നമ്പറിലോ വിളിക്കണമെന്ന് കേണല്‍ സുറൂര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.