ദുബൈ: ബഹിരാകാശ രംഗത്തെ അറിവുകൾ പുതുതലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം വിദ്യാർഥിനികൾക്ക് വേണ്ടി പ്രത്യേക ക്യാമ്പൊരുക്കി. ‘സ്പേസ് എക്സ്പ്ലോറൽ -2023’ എന്ന തലക്കെട്ടിൽ നടന്ന ക്യാമ്പിൽ വിദ്യാർഥിനികൾ പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങൾ, സാറ്റലൈറ്റുകളും ബഹിരാകാശ വാഹനങ്ങളും വികസിപ്പിക്കുന്ന രീതി, എം.ബി.ആർ ബഹിരാകാശ കേന്ദ്രത്തിന്റെ വിവിധ പദ്ധതികൾ എന്നിവ പരിചയപ്പെട്ടു. ബഹിരാകാശ ഗവേഷണരംഗത്ത് ശ്രദ്ധയൂന്നുന്ന യു.എ.ഇക്ക് ഭാവിയിലേക്ക് ഉപകാരപ്പെടുന്ന തലമുറയെ രൂപപ്പെടുത്തുകയാണ് ക്യാമ്പിലൂടെ ലക്ഷ്യംവെച്ചത്. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥിനികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.