ബഷീർ തിക്കൊടി
നമുക്കിടയിലെ സംഗീതമഴയായ എസ്.പി.ബി ജീവിതത്തിൽനിന്ന് പെയ്തൊഴിഞ്ഞു. അസൂയാവഹമായ ശബ്ദ നിയന്ത്രണത്തിലൂടെയും അസാമാന്യ വികാര നിയന്ത്രണത്തിലൂടെയും വ്യതിരിക്തമായ ആലാപന വശ്യതയാൽ ആയിരക്കണക്കിന് പാട്ടുകളാണ് എസ്.പി.ബി അനശ്വരമാക്കിയത്. വർഷങ്ങൾക്കുമുമ്പ് ദുബൈയിലെ ഹോട്ടൽ മുറിയിൽ ഭക്ഷണം കാത്തിരിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ കാണാൻ ഞാൻ കയറിച്ചെന്നത്.
കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് അദ്ദേഹം തമാശ കലർത്തി പറഞ്ഞു, 'നല്ല വിശപ്പുണ്ട്. നിങ്ങളുമായി സംസാരിച്ചാൽ വിശപ്പ് മറക്കാം. എന്നിട്ടദ്ദേഹം പറഞ്ഞ കഥ എന്നെ അത്ഭുതപ്പെടുത്തി. അമേരിക്കയിൽ യേശുദാസിനൊപ്പം ഗാനമേളക്കുപോയ സംഭവം. പരിപാടി കഴിഞ്ഞ് സംഘാടകർ പലവഴിക്ക് പോയി. നല്ല ക്ഷീണവും വിശപ്പുമുണ്ട്. കടകളെല്ലാം അടഞ്ഞു. ദാസ് എെൻറ മുഖത്തേക്ക് നോക്കി. എസ്.പി.ബി ബാഗ് തുറന്ന് ഒരു ചെറിയ അടുപ്പ് എടുത്തു. ബാഗിൽനിന്ന് കഞ്ഞിവെക്കാനുള്ള അരിയുമെടുത്തു. 15 മിനിറ്റ് സമയം കൊണ്ട് കഞ്ഞി റെഡി. എവിടെ പോകുേമ്പാഴും എസ്.പി.ബി ഇങ്ങനെ ചിലതൊക്കെ കരുതുമായിരുന്നു.
അനുഗൃഹീത സംഗീതം പോലെ ആത്മാവിെൻറ അടിത്തട്ടിൽ നിന്ന് എസ്.പി.ബി സംസാരിച്ചത് ഇന്നും ഓർക്കുന്നു. പ്രചോദനത്തിെൻറയും അനുഭൂതിയുടെയും പ്രപഞ്ചം എങ്ങനെ ഒരുപാട്ടിൽ സമന്വയിപ്പിക്കുന്നുവെന്ന എെൻറ ചോദ്യത്തിന് രണ്ട് കൈയും മുകളിലേക്കുയർത്തി, ദൈവത്തിെൻറ ദാനമെന്ന് പറഞ്ഞു. ഞാൻ ഉസ്താദ് അലാവുദ്ദീൻ ഖാനെ ഓർത്തു. 'എെൻറ സംഗീതം എെൻറ ജീവിതം തന്നെയാണ്. അവ ഒരുമിച്ച് വളരുന്നു. സംഗീതം എന്നിൽ നിന്നെടുക്കൂ, ഞാൻ തീർന്നു'. കൈകൾ കൂപ്പി തലകുനിച്ച് എസ്.പി.ബി ഇരുന്നു. പാടിപ്പാടി മരിക്കണമെന്നാണാഗ്രഹം -അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ സംഗീതാസ്വാദകരെ തെൻറ മധുരാലാപനത്തോടൊപ്പം ചേർത്തുനടത്തിച്ച ഇതിഹാസ ഗായകൻ എത്ര ലാളിത്യത്തിലാണ് സംസാരിക്കുന്നത്. അതിർത്തികൾ മായ്ച്ചുകളഞ്ഞ ആ പാട്ടുകൾ ആസ്വാദനത്തിെൻറ തെളിഞ്ഞ ആകാശം നിവർത്തിയിട്ടു. വേദനജനകമാണ് എസ്.പി.ബിയുടെ മരണത്തിലേക്കുള്ള യാത്ര...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.