അജ്മാന്: യാത്രക്കാരന്റെ നഷ്ടപ്പെട്ട പണം തിരികെ നല്കിയ ടാക്സി ഡ്രൈവറെ ആദരിച്ചു. യാത്രക്കാരന് വാഹനത്തില്‍ മറന്നുവെച്ച പണം ആളെ കണ്ടെത്തി ഡ്രൈവര്‍ തിരിച്ചു നല്‍കുകയായിരുന്നു. വസീം അർഷാദ് മുഹമ്മദാണ് പണം തിരികെ നൽകിയത്. അദ്ദേഹത്തിന്റെ സത്യസന്ധതയെയും നല്ല പെരുമാറ്റത്തെയും അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. വസീമിന്റെ പ്രവൃത്തി ആത്മാർഥതയും സത്യസന്ധതയും പ്രതിഫലിപ്പിക്കുന്നതും എല്ലാ ഡ്രൈവർമാർക്കും പ്രോത്സാഹനവുമാണെന്നും അതോറിറ്റി വ്യക്തമാക്കി. ഈ ധാർമിക കടമ പാലിക്കാനും സാമൂഹിക ഉത്തരവാദിത്തം എന്ന ആശയം നടപ്പാക്കാനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. സംഭവം ഡ്രൈവര്‍മാരുടെ മഹിമ വര്‍ധിപ്പിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.