ദുബൈ: ദുബൈ സ്പ്രിങ് 3 പ്രദേശത്തുള്ളവർ ഇപ്പോൾ ഒരു പുലിയുടെ പിറകിലാണ്.കണ്ടത് പുലിയാണോ കടുവയാണോ വലിയ കാട്ടുപൂച്ചയാണോ എന്ന് നിശ്ചയമില്ല. പക്ഷെ, ഏതോ വന്യജീവി ഇറങ്ങിയെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഈ പ്രദേശത്തുള്ളവർ. പ്രദേശത്ത് വന്യജീവി ഇറങ്ങിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചതോടെ മുൻകരുതലിലാണ് പ്രദേശവാസികൾ.
പുലിയുടെ രൂപത്തിലുള്ള ജീവിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസും അന്വേഷണവുമായിറങ്ങിയത്. ഇതോടെ പുലിയെ കണ്ടുവെന്ന അവകാശവാദവുമായി ചിലർ രംഗത്തെത്തി. സ്പ്രിങ് 3 പ്രദേശത്തിറങ്ങിയ വന്യജീവിയെ പിടികൂടാനും കണ്ടെത്താനും പരിശീലനം ലഭിച്ച പ്രഫഷനലുകളെ നിയോഗിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ദുബൈ പൊലീസ് ട്വീറ്റ് ചെയ്തു. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം.
വന്യമൃഗങ്ങളെ വീടുകളിൽ വളർത്തുന്നതും തുറന്നുവിടുന്നതും എമിറേറ്റിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.ഇത്തരക്കാർക്കെതിെര കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ആറ് മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.