അൽഐൻ നഗരത്തിലെ ട്രാഫിക് ജങ്ഷനുകൾ 6000 ലക്ഷം ദിർഹം ചെലവിൽ വികസിപ്പിച്ചു

അബൂദബി: 2017 മുതൽ 2020 വരെ മൂന്നു വർഷത്തിനകം 6000 ലക്ഷം ദിർഹം മുതൽമുടക്കിൽ റോഡ് നെറ്റ്‌വർക്ക്​ വികസനത്തിന് അഞ്ച് ബൃഹത്പദ്ധതികൾ അൽഐൻ സിറ്റി മുനിസിപ്പാലിറ്റി നടപ്പാക്കി. ട്രാഫിക് ജങ്ഷനുകളുടെ വികസനം, റൗണ്ട് എബൗട്ടുകൾ തുരങ്കങ്ങളാക്കൽ, വഴിവിളക്ക്​ സ്ഥാപിക്കൽ, റൗണ്ട് എബൗട്ടിനു പകരം ഒപ്റ്റിക്കൽ സിഗ്‌നലുകളുടെ ജങ്ഷൻ വികസിപ്പിക്കൽ തുടങ്ങിയവയായിരുന്നു പദ്ധതികൾ. നഗരത്തിലെ എല്ലാ റോഡ് ജങ്ഷനുകളിലും ഉപയോക്താക്കൾക്ക് ലഭ്യമായ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു നവീകരണ പദ്ധതികൾ പൂർത്തീകരിച്ചത്. പ്രാദേശിക മേഖലകളിലെ ട്രാഫിക് സംയോജനം, പ്രവർത്തനക്ഷമത എന്നിവ വർധിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചു.

അബൂദബി പബ്ലിക് സർവിസസ് കമ്പനിയായ മുസനദയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി പദ്ധതികൾ നടപ്പാക്കിയത്. ഈ മാസം ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്ത അഷരേജ് തുരങ്കത്തി​െൻറ നിർമാണച്ചെലവ് 1830 ലക്ഷം ദിർഹമാണ്. 16 കിലോമീറ്റർ നടപ്പാതകളും 10 സൈക്ലിങ് പാതകളും ഇതി​െൻറ ഭാഗമാണ്.2017 മുതൽ അൽഐൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ റൗണ്ട്എബൗട്ടുകൾക്കു പകരം പുതിയ റോഡ് ജങ്ഷനുകളായി വികസിപ്പിക്കുന്ന ജോലികൾ നടന്നുവരുന്നതായി ഇ​േൻറണൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്മെൻറ്​ ഡയറക്ടർ നാസർ അൽ ഇറൈനി സ്ഥിരീകരിച്ചു. അൽ മർഖാനിയ റൗണ്ട് എബൗട്ട്, അഷരേജ്, സുൽത്താൻ ബിൻ ഖലീഫ, അൽ അഫ്ലാജ്, അൽ ജാഹിലി, അൽ ഖസ്ർ, അൽ ഗസ്​ലാൻ, സായിദ് അൽ ഖൈർ, ഹസ്സ മസ്ജിദ്, അൽ അഹ്‌ലിയ, അൽ ഖാബിസി, ശൈഖ് ഖലീഫ പള്ളി എന്നിവിടങ്ങളിലെ ജങ്ഷനുകളാണ് വികസിപ്പിച്ചത്.ജനസംഖ്യ വളർച്ചക്കും നഗരവികസനത്തിനും വേഗം വർധിച്ചതാണ് അൽഐനിൽ റോഡ് ഗതാഗത വികസനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കിയത്.

നഗരവികസനത്തിനുള്ള മുനിസിപ്പാലിറ്റി പദ്ധതിയുടെ ആവശ്യകതകളിൽ പ്രധാന ഊന്നൽ നൽകിയത് റോഡ് ജങ്ഷനുകളുടെ നിർമാണമായിരുന്നു. നേരത്തേ റൗണ്ട് എബൗട്ടുകളായിരുന്നു അൽഐൻ നഗരത്തിൽ കൂടുതൽ. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ വികസനത്തിന് സുരക്ഷിതവും സുസ്ഥിരവുമായ റോഡ് നെറ്റ്‌വർക്കി​െൻറ പ്രാധാന്യം മുന്നിൽ കണ്ടാണ് പരിഷ്‌കാരം നടപ്പാക്കിയത്.കാൽനടക്കാർക്കും സൈക്കിൾ സഞ്ചാരികൾക്കുമുള്ള പാതകൾ, നഗരഭംഗിക്കു മാറ്റുകൂട്ടുന്ന വഴിവിളക്കുകൾ എന്നിവ റോഡ് ഉപയോക്താക്കൾക്ക് മികച്ച സേവനവും സംതൃപ്തിയും നൽകുന്നു. വികസന പദ്ധതികളിൽ റോഡരികിൽ നിലവിലുള്ള വൃക്ഷങ്ങളുടെ സംരക്ഷണത്തിനും ഊന്നൽ നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.