ഷാർജ: സത്യങ്ങൾ ഓരോന്നായി തെളിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കേണ്ടിവരുമെന്നും ഉമ തോമസ് എം.എൽ.എ. തൃക്കാക്കര വിജയത്തിനുശേഷം ആദ്യമായി യു.എ.ഇയിൽ എത്തിയ അവർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേരള ചരിത്രത്തില്‍ ആദ്യമായി ജയിലില്‍ അടയ്ക്കപ്പെടാന്‍ പോകുന്ന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് നിയമസഭയില്‍ മുഖത്തുനോക്കി പറഞ്ഞ വ്യക്തിത്വമാണ് പി.ടി. തോമസ്.
അതിലേക്കാണ് ഇപ്പോഴത്തെ വിഷയങ്ങള്‍ പോകുന്നത്. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് തിങ്കളാഴ്ച ചോദ്യംചെയ്യും. എല്ലാ സംശയങ്ങളും മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അന്വേഷണം സി.എം. രവീന്ദ്രനില്‍ മാത്രം എത്തിയാല്‍ മതിയാകില്ല. അത് മുഖ്യമന്ത്രിയിലേക്കും വൈകാതെ എത്തും. മുഖ്യമന്ത്രി രാജിവെക്കേണ്ടിവരും. കേരള നിയമസഭ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ അഹങ്കാരത്തിന്റെ പര്യായമായി മാറി. എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും ഉമാ തോമസ് കുറ്റപ്പെടുത്തി. പി.ടി. തോമസിന്റെ പേരില്‍ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ.ഇ ഏര്‍പ്പെടുത്തിയ പുരസ്കാരം വിതരണം ചെയ്യാനാണ് ഉമ തോമസ് എത്തിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും സംസ്കാര സാഹിതി ചെയര്‍മാനുമായ ആര്യാടന് ഷൗക്കത്തിനാണ് പി.ടി. തോമസ് സ്മാരക പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.