ദുബൈ: രാജ്യത്തെ അടുത്ത രണ്ട് വർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഇതിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി.
സർക്കാർ, സ്വകാര്യ ഓഫിസുകളിലെ അവധികളാണ് പ്രഖ്യാപിച്ചത്.കുടുംബങ്ങൾക്കും ജീവനക്കാർക്കും അവധി ദിനങ്ങളും നാട്ടിലേക്ക് തിരിക്കുന്നതും ഉൾപ്പെടെ മുൻകൂട്ടി കണക്കാക്കുന്നതിനാണ് രണ്ട് വർഷത്തെ അവധി ദിനങ്ങൾ ഒരുമിച്ച് പ്രഖ്യാപിച്ചത്.
ജനുവരി 1: പുതുവത്സരം
മേയ് 11- 15: ഈദുൽ ഫിത്ർ
ജൂലൈ 19: അറഫ ദിനം
ജൂലൈ 20, 21, 22: ഈദുൽ അദ്ഹ
ആഗസ്റ്റ് 12: ഇസ്ലാമിക
വർഷാരംഭം
ഒക്ടോബർ 21: നബിദിനം
ഡിസംബർ 1: അനുസ്മരണ ദിനം
ഡിസംബർ 2, 3: ദേശീയ ദിനം
2022ലെ അവധി ദിനങ്ങൾ
ജനുവരി 1: പുതുവത്സരം
ഏപ്രിൽ 30- മേയ് 4:
ഈദുൽ ഫിത്ർ
ജൂലൈ എട്ട്: അറഫ ദിനം
ജൂലൈ 9, 10, 11: ഈദുൽ അദ്ഹ
ജൂലൈ 30: ഇസ്ലാമിക
വർഷാരംഭം
ഒക്ടോബർ എട്ട്: നബിദിനം
ഡിസംബർ 1: അനുസ്മരണ ദിനം
ഡിസംബർ 2, 3: ദേശീയ ദിനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.