ദുബൈ: കോവിഡ് വ്യാപനം ശക്തമായ ഫിലിപ്പീൻസിലേക്ക് യു.എ.ഇ ഒരു ലക്ഷം ഡോസ് വാക്സിൻ അയച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങൾക്ക് ശക്തി പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇമാറാത്തിെൻറ സഹായം.
കോവിഡ് ആരംഭിച്ച തുടക്കകാലം മുതൽ ഫിലിപ്പീൻസിന് യു.എ.ഇ സഹായങ്ങൾ നൽകിവരുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലെ ശക്തമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് സഹായങ്ങളെന്ന് മനിലയിലെ യു.എ.ഇ അംബാസഡർ ഖാലിദ് അൽ ഹജ്രി പറഞ്ഞു.
ഡെൽറ്റ വകഭേദത്തിെൻറ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലൂടെയാണ് ഫിലിപ്പീൻസിലെ കോവിഡ് പ്രതിരോധം മുന്നോട്ടുപോകുന്നത്. ഇതിനകം 29,000 േപർ ഇവിടെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ചുഴലിക്കാറ്റിൽ നാശം വിതച്ച മേഖലകൾ സന്ദർശിച്ചും ഇമാറാത്തി അധികൃതർ സഹായം നൽകിയിരുന്നു.
കോവിഡ് മഹാമാരി തുടങ്ങിയ ശേഷം യു.എ.ഇ 130 ലോക രാജ്യങ്ങളിലേക്കായി 2,250 ടൺ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.