ദുബൈ: സഹകരണ കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിൽ യു.എ.ഇ -ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തി. ജർമനിയിലായിരുന്നു യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഇസ്രായേൽ മന്ത്രി ഗാബി അഷ്കെൻസിയുമാണ് കൂടിക്കാഴ്ച നടത്തിയത്. ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഒത്തുചേരുന്നത്. ജർമൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസിെൻറ മധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച.
യൂറോപ്പിൽ കൊല്ലപ്പെട്ട ജൂതന്മാരുടെ ഓർമകൾ കുടികൊള്ളുന്ന ബർലിനിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ ഇരുവരും സന്ദർശിച്ചു. ഇവിടെയുള്ള സന്ദർശക ബുക്കിൽ കുറിപ്പ് എഴുതുകയും ചെയ്തു. ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശിക്കാൻ കഴിഞ്ഞെന്നും നിരവധി നിരപരാധികൾ കൊല്ലപ്പെട്ടതിെൻറ ഓർമ സ്ഥലമാണിതെന്നും അദ്ദേഹം കുറിച്ചു. ഇതുപോലൊരു സംഭവം ഇനി ഒരിക്കലും ഉണ്ടാവരുതെന്നും അദ്ദേഹം എഴുതി. മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ച് ചർച്ചകൾ നടന്നു. ശൈഖ് അബ്ദുല്ലയുടെ യൂറോപ്യൻ സന്ദർശനത്തിെൻറ ഭാഗമായാണ് ജർമനിയിലെത്തിയത്. ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.