ദുബൈ: രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് മൂന്നു മാസത്തിനു ശേഷം ബൂസ്റ്റർ ഷോട്ടെടുക്കാമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം. ഉയർന്ന അപകട സാധ്യതയുള്ളവർക്കാണ് അതിവേഗത്തിൽ ബൂസ്റ്റർ ഷോട്ട് നിർദേശിച്ചത്. നേരത്തെ ആറു മാസം എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, അപകട സാധ്യതയില്ലാത്തവർക്ക് ഇപ്പോഴും ആറു മാസത്തിനു ശേഷമാണ് ബൂസ്റ്റർ ഡോസുകൾ നിർദേശിച്ചിരിക്കുന്നത്. മന്ത്രാലയത്തിെൻറ കോവിഡ് ബ്രീഫിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് എടുത്ത ശേഷം ബൂസ്റ്റർ ഡോസ് എടുക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
സൊട്രാവിമാബ് ചികിത്സയിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി. 12 വയസ്സിന് മുകളിലുള്ളവർക്കാണ് മരുന്ന് നൽകുന്നത്. 99 ശതമാനം കേസുകളിലും 14 ദിവസത്തിനുള്ളിൽ രോഗമുക്തിനേടി. 20 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിയിൽ തുടർചികിത്സ ആവശ്യമായി വന്നത്. ഇതുവരെ 13,000 പേർ സൊട്രാവിമാബ് സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.