ജൂലൈ 8 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
അബൂദബി: ഇമാറാത്തി പാസ്പോർട്ടിന്റെ കാലാവധി 5 വർഷത്തിൽ നിന്ന് 10 വർഷമായി വർധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി എമിറേറ്റ്സ് പാസ്പോർട്ട് അതോറിറ്റി അറിയിച്ചു. 2024 മാർച്ചിൽ യു.എ.ഇ കാബിനറ്റ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
21 വയസ്സിനു മുകളിൽ പ്രായമുള്ള സ്വദേശി പൗരന്മാർക്കാണ് 10 വർഷം കാലാവധിയുള്ള പാസ്പോർട്ട് ഇഷ്യൂ ചെയ്യുക. ജൂലൈ 8 തിങ്കൾ മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 5വർഷം കൂടുമ്പോൾ പാസ്പോർട്ട് പുതുക്കുന്നതിലൂടെയുണ്ടാവുന്ന പൗരന്മാരുടെ സമയനഷ്ടം കുറക്കുന്നതിനാണ് കാലാവധി വർധിപ്പിച്ചുകൊണ്ടുള്ള നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ കാലാവധിയുള്ള പാസ്പോർട്ട് പുതുക്കുന്ന സമയത്ത് അവർക്ക് 10 വർഷം കാലാവധിയുള്ള പാസ്പോർട്ട് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.