അൽഐൻ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി അടച്ചിട്ടിരുന്ന അൽഐൻ സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി കടകൾ വീണ്ടും പ്രവർത്തനം തുടങ്ങി. അഞ്ചുമാസമായി ജോലിയും ശമ്പളവുമില്ലാതെ താമസസ്ഥലങ്ങളിൽ കഴിഞ്ഞുകൂടിയ തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമായ നടപടിയാണ് അധികൃതരിൽ നിന്നുണ്ടായിരിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് കടകൾ തുറന്നത്.
ശരീരോഷ്മാവ് പരിശോധിച്ച് നിയന്ത്രിതമായാണ് ആളുകളെ മാർക്കറ്റിന് ഉള്ളിലേക്ക് കടത്തിവിടുന്നത്, രണ്ട് ജീവനക്കാർ മാത്രമേ ഒരേ സമയം കടയിൽ ജോലിയിൽ ഉണ്ടാകാൻ പാടുള്ളൂ, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കടയിൽ പ്രദർശിപ്പിക്കണം, കടകളിൽ വരുന്നവർ നിശ്ചിത അകലം പാലിക്കുകയും മാസ്ക്കും ഗ്ലൗസും ധരിക്കുകയും വേണം തുടങ്ങിയവയാണ് നിർദേശങ്ങൾ. സാമൂഹിക അകലം പാലിച്ച് നിൽക്കുന്നതിനായുള്ള സ്ഥലങ്ങൾ കടകൾക്ക് മുന്നിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. പച്ചക്കറി മാർക്കറ്റിലെ കടകൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ തൊഴിലാളികളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. നിയന്ത്രണങ്ങളുണ്ടെങ്കിലും കച്ചവടം മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് മാർക്കറ്റിൽ കട നടത്തുന്ന തിരൂർ വള്ളിക്കാഞ്ഞിരം സ്വദേശി ഷംസുദ്ദീൻ തെറ്റമ്മൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.