ദുബൈ: ലോകം മുഴുവൻ അടഞ്ഞുകിടക്കുേമ്പാൾ ഇവിടെയൊരു ഗ്രാമം മലർക്കെ തുറക്കുകയാണ്. കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന േഗ്ലാബൽ വില്ലേജ് തുറക്കാൻ ഇനി മൂന്ന് നാളുകൾ മാത്രം. ന്യൂ നോർമൽ കാലത്തെ വിനോദസഞ്ചാര രംഗത്ത് പുതുചരിത്രമെഴുതാനാണ് ആഗോളഗ്രാമത്തിെൻറ ലക്ഷ്യം.
മഹാമാരിയുടെ ദുരിതംപേറുന്ന കാലത്ത് 75 ലക്ഷം പേരെ പങ്കെടുപ്പിക്കുന്ന മഹാമേളയൊരുക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും സുരക്ഷിതമായ മേളയൊരുക്കാമെന്ന ആത്മവിശ്വാസമാണ് യു.എ.ഇയുടെ കരുത്ത്. സിൽവർ ജൂബിലി വർഷമായതിനാൽ പതിന്മടങ്ങ് പകിട്ടോടെയാണ് വില്ലേജിെൻറ വരവ്.
26 രാജ്യങ്ങൾ
26 രാജ്യങ്ങളുടെയും മൂന്ന് ഭൂഖണ്ഡങ്ങളുടെയും പവലിയനാണ് ഇക്കുറി േഗ്ലാബൽ വില്ലേജിൽ തുറക്കുന്നത്. യു.എ.ഇ, ഇന്ത്യ, സൗദി അറേബ്യ, യമൻ, ഇറാൻ, ലബനൻ, സിറിയ, ഇറാൻ, ബഹ്റൈൻ- കുവൈത്ത് (സംയുക്ത പവലിയൻ), പലസ്തീൻ- ജോർദാൻ, ചൈന, തായ്ലൻഡ്, ജപ്പാൻ, കൊറിയ, വിയറ്റ്നാം -ഫിലിപ്പീൻസ്, തുർക്കി, യൂറോപ്പ്, ബോസ്നിയ - ബാൽകൻസ്, അസർബജാൻ, ഈജിപ്ത്, ആഫ്രിക്ക, മൊറോക്കോ, അമേരിക്ക, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയാണ് പവിലിയനിലേക്ക് സന്ദർശകരെ ക്ഷണിക്കുന്നത്. പുറമെ ഖലീഫ ഫൗണ്ടേഷൻ, അൽ സന എന്നിവരുടെ പവിലിയൻ വേറെയും. കൊറിയയും വിയറ്റ്നാമും ആദ്യമായാണ് വില്ലേജിലെത്തുന്നത്. നൂറോളം ദേശങ്ങളുടെ സാംസ്കാരിക സംഗമം കൂടിയാണ് േഗ്ലാബൽ വില്ലേജ്. 200 അന്താരാഷ്ട്ര റസ്റ്റാറൻറുകളും കഫേകളുമുണ്ട്. ലോകത്തിെൻറ രുചിവൈവിധ്യങ്ങൾ നേരിട്ടറിയാനുള്ള വേദികൂടിയാണിത്. അസർ ൈബജാൻ, ജോർജിയ, അമേരിക്ക എന്നിവയുടെ രുചിയാണ് ഇത്തവണത്തെ പുതുമ.
േഗ്ലാബൽ വില്ലേജിലേക്ക് ആർ.ടി.എ ബസ് സർവിസ് ഒരുക്കിയിട്ടുണ്ട്. ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനിലെത്തുന്നവർക്ക് അനായാസം വില്ലേജിലെത്താൻ കഴിയും. റാഷിദിയ മെട്രോ സ്റ്റേഷൻ (റൂട്ട് 102), യൂനിയൻ മെട്രോ സ്റ്റേഷൻ (103), അൽ ഗുബൈബ ബസ്സ്റ്റേഷൻ (104), മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ (106) എന്നിവിടങ്ങളിൽനിന്നായിരിക്കും സർവിസ്.
വൈകീട്ട് 3.15 മുതൽ രാത്രി 11.15 വരെ 30 മിനിറ്റ് ഇടവിട്ടാണ് സർവിസ്. ഇതിനായി ഡീലക്സ് വോൾവോ ബസുകളാണ് ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് മികച്ച യാത്രാ അനുഭവം നൽകുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 8009090 എന്ന നമ്പറിൽ വിളിച്ചാൽ ബസ് സർവീസ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.
ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാലുമുതൽ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒന്നുവരെയും പ്രവർത്തിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി 11 വരെയാണ് സമയം. തിങ്കളാഴ്ച കുടുംബാംഗങ്ങൾക്കും വനിതകൾക്കും മാത്രമാണ് പ്രവേശനം. തിങ്കളാഴ്ച അവധി ദിവസങ്ങൾ വന്നാൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും.
23,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. മേഖലയിലെ ഏറ്റവും വലിയ പാർക്കിങ് സൗകര്യമാണിത്. സാധാരണ പാർക്കിങ് സ്ഥലങ്ങളിൽ (P1 മുതൽ P12 വരെ) സൗജന്യമാണ്. വി.ഐ.പി ഏരിയയിൽ പാർക്ക് ചെയ്യണമെങ്കിൽ ദിവസം 100 ദിർഹം നൽകണം. അവധി ദിവസങ്ങളിൽ 200 ദിർഹമാണ്.വാലറ്റ് പാർക്കിങ് ഭാഗത്ത് 50 ദിർഹമാണ് ദിവസ നിരക്ക്. അവധി ദിനങ്ങളിൽ ഇത് 100 ദിർഹമാകും. പാർക്കിങ് ഭാഗങ്ങളിൽനിന്ന് എൻട്രി ഗേറ്റിലേക്ക് സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കും. അഞ്ച് ദിർഹം നൽകി റിക്ഷ സൗകര്യവും ഉപയോഗിക്കാം.
നിയന്ത്രണങ്ങളുണ്ടെങ്കിലും േഗ്ലാബൽ വില്ലേജിെൻറ പ്രധാന ആകർഷണമായ കലാ- സാംസ്കാരിക പരിപാടികൾ ഇക്കുറിയുമുണ്ടാവും. നേരിട്ടുള്ള പരിപാടികൾക്ക് പുറമെ വെർച്വൽ പരിപാടികൾക്കും പദ്ധതിയിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന സ്റ്റേജ് ഷോകൾ നിലനിർത്തുന്നതിനൊപ്പം പുതിയ പ്രോഗ്രാമുകളും ഇക്കുറി വിരുന്നിനെത്തും. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ പീറ്റർ റാബിറ്റ്, ഒക്ടോനോട്സ്, കെയർ ബിയർ, ബെൻ ആൻഡ് ഹോളി, ചോട്ടാ ബീം തുടങ്ങിയ കഥാപാത്രങ്ങൾ കിഡ്സ് തിയറ്ററിലൂടെ കുട്ടികളെ ത്രസിപ്പിക്കാനെത്തും. ഒക്ടോബർ 30ന് അതിവിപുലമായ വെർച്വൽ സംഗീത നിശ 'റോക്കിൻ 1000' അരങ്ങേറും. പ്രധാന വേദിയിൽ നടക്കുന്ന പരിപാടിയിൽ ഓൺലൈൻ തത്സമയ സംപ്രേഷണത്തിലൂടെ യു.എ.ഇയിലേയും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുമുള്ള ഗായകർ പങ്കെടുക്കും.
15 ദിർഹമാണ് ഇക്കുറിയും ടിക്കറ്റ് നിരക്ക്. മൂന്നു വയസ്സ് വരെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും നിശ്ചയദാർഡ്യക്കാർക്കും പ്രവേശനം സൗജന്യം. രണ്ട് ഗേറ്റുകളാണ് പ്രവേശനത്തിനുള്ളത്. ഗേറ്റ് ഓഫ് ദ വേൾഡും കൾചറൽ ഗേറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.