വാഷിങ്​ മെഷീൻ പൊട്ടിത്തെറിച്ചു; കെട്ടിടത്തിൽ തീപിടിത്തം

ഫുജൈറ: വാഷിങ്​ മെഷീൻ പൊട്ടിത്തെറിച്ച്​ കെട്ടിടത്തിൽ തീപിടിത്തം. ഫുജൈറയിലെ ഈദ് മുസല്ലയോട് ചേർന്ന അഞ്ചുനില കെട്ടിടത്തിലെ വാഷിങ്​ മെഷീനാണ്​ പൊട്ടിത്തെറിച്ചതെന്ന്​ സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

സിവിൽ ഡിഫൻസ് അധികൃതരുടെ ഇടപെടൽ കാരണം വൻ അപകടം ഒഴിവായി. കെട്ടിടത്തിലെ താമസക്കാർ ഉടൻ താഴെയിറങ്ങിയിരുന്നു.കനത്ത വേനൽചൂടിൽ അധികൃതരുടെ രക്ഷാപ്രവർത്തനം വൻദുരന്തം ഒഴിവാക്കിയതായി താമസക്കാർ പറഞ്ഞു.ഫുജൈറയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം

Tags:    
News Summary - The washing machine exploded; Fire in the building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.