ദുബൈ: സമ്മാനമായി ലഭിച്ച കാർ വാങ്ങാൻ വിജയി എത്താതായതോടെ ലുലു ഹൈപ്പർ മാർക്കറ്റ് കാർ വില സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസൻറിന് കൈമാറി. കാറിെൻറ വിലയായ 132000 ദിർഹമാണ് (ഏകദേശം 26 ലക്ഷം രൂപ) അപ്രതീക്ഷിതമായി റെഡ് ക്രസൻറ് നേടിയത്. ലുലു ഹൈപ്പർ മാർക്കറ്റ് പ്രമോഷനിലാണ് ഒരു വ്യക്തി കാർ സമ്മാനം നേടിയത്.
ഇയാൾ സമ്മാനം വാങ്ങാനെത്താത്തതോടെ കാർ വിൽക്കുകയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച തുകയാണ് റെഡ്ക്രസൻറ് അൽ ദഫ്ര ബ്രാഞ്ച് മാനേജർ മുഹമ്മദ് ജാസിം അൽ മസ്റൂഇക്ക് ലുലു ഗ്രൂപ് വെസ്റ്റേൺ റീജ്യൻസ് ഓപറേഷൻ മാനേജർ ഉണ്ണികൃഷ്ണൻ പറമ്പിലും ക്വാളിറ്റി മാനേജർ യൂസഫ് ഗദിയാലിയും കൈമാറിയത്. അൽ ദഫ്ര മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിലാണ് ചടങ്ങ് നടന്നത്. ലുലുവിെൻറ സേവനത്തിന് നന്ദിയുണ്ടെന്നും ഇമാറാത്തിലെ റെഡ് ക്രസൻറിന് ഇത് വലിയ സഹായമാണെന്നും ചടങ്ങിൽ അൽ മസ്റൂഇ പറഞ്ഞു.
ലോകത്താകമാനമുള്ള 210 ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എല്ലാ വർഷവും ഉപഭോക്താക്കൾക്ക് മികച്ച സമ്മാനങ്ങൾ നേടാൻ അവസരമുള്ള പ്രമോഷനൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം മത്സരത്തിലെ വിജയിയാണ് സമ്മാനം സ്വീകരിക്കാൻ എത്താതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.