ദുബൈ: യു.എ.ഇയിൽ ശൈത്യം ശക്തമാവുകയാണ്. മിക്കയിടത്തും പുലർച്ച ശരാശരി ഏഴ് ഡിഗ്രി സെൽഷ്യസാണ് ഉൗഷ്മാവ് രേഖപ്പെടുത്തുന്നത്. അൽഐൻ മേഖലയിൽ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറയുന്ന അവസ്ഥയായി. മരുഭൂമിയിൽ വെള്ളം ഐസായി മാറിയ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.
അൽഐനിലെ അൽജിയാ പ്രദേശത്ത് കൊടും തണുപ്പിനെ തുടർന്നാണ് ടാങ്കിലെ വെള്ളം ഐസായി മാറിയത്. അൽഐനിലെ റക്നാ മേഖലയിൽ മൈനസ് രണ്ട് ഡിഗ്രിയാണ് ഊഷ്മാവ് രേഖപ്പെടുത്തിയത്. അടുത്തദിവസങ്ങളിലും ഈ മേഖലയിൽ ശക്തമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന സൂചന. കിഴക്കൻ ശീതക്കാറ്റ് യു.എ.ഇയിൽ ശക്തമാണ്. അതുകൊണ്ട്, താഴ് വരകളിലും മറ്റും തണുപ്പ് ശക്തമാകും. അൽഐനിൽ പൊതുവെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മേഖലയിലാണ് വെള്ളം ഐസാകുന്ന കാഴ്ചയുള്ളതെന്നും കാലാവസ്ഥ വിദഗ്ധർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.