കോവിഡ്​ നിയമലംഘനം: പാർട്ടി സംഘടിപ്പിച്ച യുവതിക്ക്​ 10,000 ദിർഹം പിഴ

ദു​ബൈ: കോ​വി​ഡ് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി സ്വ​കാ​ര്യ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച യു​വ​തി​ക്ക്​ 10,000 ദി​ർ​ഹം പി​ഴ.

വി​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​തി​ഥി​ക​ൾ മാ​സ്​​ക്​ ധ​രി​ച്ചി​രു​ന്നി​ല്ല. സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​റ​ബ്​ സെ​ലി​ബ്രി​റ്റി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി​യി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ക്രി​മി​ന​ൽ ഇ​ൻ​െ​വ​സ്​​റ്റി​ഗേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​മാ​ൽ സാ​ലിം അ​ൽ ജ​ല്ലാ​ഫ്​ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ൽ പ​​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും 5000 ദി​ർ​ഹം വീ​തം പി​ഴ​യി​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്​​ച​യും പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​തി​ന്​ യു​വ​തി​യി​ൽ നി​ന്ന്​​ പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.