ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിെൻറ വനിത വേർഷനായ വിമൻസ് ടി20 ചലഞ്ചിന് ബുധനാഴ്ച ഷാർജയിൽ തുടക്കം. അഞ്ചുമാസം മുമ്പ് ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ടൂർണമെൻറിനാണ് കോവിഡിെൻറ പശ്ചാത്തലത്തിൽ യു.എ.ഇ വിരുന്നൊരുക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന് പിന്നാലെ കോവിഡ് കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) യു.എ.ഇയിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ടൂർണമെൻറാണിത്. പ്രമുഖ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ പങ്കെടുക്കും.
ഒമ്പതിനാണ് ഫൈനൽ. എല്ലാ മത്സരങ്ങളും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. അതിനാൽ ഐ.പി.എല്ലിെൻറ േപ്ല ഓഫ് മത്സരങ്ങളൊന്നും ഷാർജയിൽ ഷെഡ്യൂൾ ചെയ്തിട്ടില്ല.മൂന്നു ടീമുകൾ:
സൂപ്പർനോവാസ്, ട്രയൽേബ്ലസേഴ്സ്, വെലോസിറ്റി എന്നീ ടീമുകളാണ് ടൂർണെമൻറിൽ മാറ്റുരക്കുന്നത്. സൂപ്പർനോവാസിനെ ഹർമൻപ്രീത് കൗറും ട്രയൽേബ്ലസേഴ്സിനെ സ്മൃതി മന്ദാനയും വെലോസിറ്റിയെ മിഥാലി രാജും നയിക്കും. മൂന്നു ടീമിെൻറയും ക്യാപ്റ്റന്മാർ ഇന്ത്യൻ താരങ്ങളാണ്. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, തായ്ലൻഡ്, ബംഗ്ലാദേശ്, ബാർബഡോസ് എന്നീ രാജ്യങ്ങളിലെ താരങ്ങളാണ് പങ്കെടുക്കുന്നത്. ഒരു മത്സരം ഒഴികെ ബാക്കി എല്ലാ മത്സരങ്ങളും വൈകീട്ട് ആറിനാണ്. ആറു ദിവസത്തെ ക്വാറൻറീനു ശേഷമാണ് താരങ്ങൾ കളത്തിലിറങ്ങുന്നത്.
ഐ.പി.എൽ േപ്ല ഓഫിനെ ബാധിക്കാത്ത രീതിയിലാണ് വനിത ക്രിക്കറ്റിെൻറ ഷെഡ്യൂൾ തീരുമാനിച്ചിരിക്കുന്നത്. േപ്ല ഓഫ് നടക്കുന്ന ആറ്, എട്ട് തീയതികളിൽ വനിത ക്രിക്കറ്റിൽ മത്സരങ്ങളില്ല. അഞ്ചിന് വൈകീട്ട് ആറിന് ഐ.പി.എൽ മത്സരമുള്ളതിനാൽ ഈ ദിവസം ഉച്ചക്ക് രണ്ടിനാണ് വനിത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.