ദുബൈ: യു.എ.ഇയിലെ ഓരോ പ്രവാസികളുടെയും മനസ്സിൽ ഓർമകളിലൂടെ ജീവിക്കുന്ന സാമൂഹിക പ്രവർത്തകൻ നാസർ നന്തിയെ അനുസ്മരിക്കാൻ പ്രവാസലോകം ഒത്തുചേർന്നു. വിയോഗത്തിെൻറ ഒന്നാം വാർഷികദിനത്തിൽ യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷെൻറ നേതൃത്വത്തിൽ ദുബൈ ഖിസൈസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഓർമകളുടെ ഒത്തുചേരലായി മാറി.
അസോസിയേഷൻ പ്രസിഡൻറ് സലീം ഇട്ടമ്മൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ഫസലു അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. യു.എ.ഇയിലെ പ്രവാസികൾക്കിടയിൽ പ്രത്യേകിച്ച് മലയാളികൾക്കിടയിൽ നികത്താനാവാത്ത നഷ്ടമായിരുന്നു വേർപാടെന്ന് സംസാരിച്ച ഓരോരുത്തരുടെയും വാക്കുകളിൽ പ്രകടമായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ പൊതുസമൂഹത്തിന് വേണ്ടി ചെയ്ത കാരുണ്യ പ്രവർത്തനങ്ങളും അടയാളപ്പെടുത്തലുകളുമാണ് വേർപാടുകൾക്ക് ശേഷവും നന്തി നാസറിനെ പോലുള്ളവരെ പൊതുസമൂഹം ഓർക്കാൻ കാരണം. അതോടൊപ്പം ജീവിച്ചിരിക്കുന്ന ഓരോരുത്തർക്കും നന്മ നിറഞ്ഞ മനുഷ്യരായി ജീവിക്കുവാൻ പ്രചോദനമാകുന്നതാണ് ഇത്തരം കൂടിച്ചേരലുകളെന്നും ബഷീർ തിക്കോടി പറഞ്ഞു.
റിയാസ് കിൽട്ടൻ, മൊഹ്‌സിൻ കാലിക്കറ്റ്, മുജീബ് മപ്പാട്ടുകര, ബഷീർ സൈദു ഇടശ്ശേരി, നിസാർ പട്ടാമ്പി, ഷാഫി ആലക്കോട്, ബഷീർ ഇ കെ, ഫൈസൽ കാലിക്കറ്റ്, ജമാദ് ഉസ്മാൻ ഇ ഫസ്റ്റ്, ചാക്കോ മലബാർ, മൊയ്‌ദീൻ ദിവാ, ഹകീം വാഴക്കൽ, യാസർ എന്നിവർ സംസാരിച്ചു. അജിത്ത് ഇബ്രാഹിം സ്വാഗതവും അബ്ദുൽ ഗഫൂർ പൂക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.