ദുബൈ: വില്ല നിർമാണസ്ഥലത്ത് മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. നിർമാണത്തിനുവേണ്ടി തട്ട് കെട്ടിയുണ്ടാക്കുന്ന 100 ഇരുമ്പുദണ്ഡുകൾ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. സംഭവത്തിൽ ഒളിവിലുള്ള രണ്ടു പ്രതികളെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം നടന്ന പ്രദേശത്ത് നിശ്ചയിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ ഇടപെടലിലാണ് മോഷ്ടാവിനെ പിടികൂടിയത്. നിർമാണ സ്ഥലത്ത് ആരുമില്ലാത്ത സമയത്ത് ട്രക്കിലെത്തിയാണ് സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
മോഷണം നടത്തുന്നത് സുരക്ഷാ ജീവനക്കാരൻ മൊബൈൽ കാമറയിൽ പകർത്തുകയായിരുന്നു. പിന്നീട് സമീപത്തെ വില്ലയിൽനിന്ന് ആളെ വിളിച്ചുവരുത്തി ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഇവർ രക്ഷപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരു മാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ചു. ഒളിവിലുള്ള മറ്റു രണ്ടു മോഷ്ടാക്കൾക്കും അറസ്റ്റിലായയാൾക്കും സംയുക്തമായി 5000 ദിർഹം പിഴ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.